ദേശീയ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2030-ഓടെ രാജ്യത്തെ വിശപ്പ് രഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ 'ഒരു രാജ്യം, ഒരു റേഷൻ കാർഡ്' പദ്ധതി നടപ്പിലാക്കിയത്.
രാജ്യത്തെവിടെയുമുള്ള റേഷൻ കടകളിൽനിന്ന് ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ ഗുണഭോക്താക്കൾക്ക് അനുമതി നൽകുന്ന ഈ പദ്ധതി വഴി നിലവിൽ 81 കോടിയിലധികം പേർക്കാണ് പ്രയോജനം ലഭിക്കുന്നത്. റേഷൻ വിവരങ്ങൾ വിരൽത്തുമ്പിൽ തത്സമയം ലഭ്യമാക്കാൻ 'മേരാ റേഷൻ' ആപ്പും ഇതിനൊപ്പം സജ്ജമാക്കിയിട്ടുണ്ട്.
ഓരോ പൗരന്റേയും ഭക്ഷ്യസുരക്ഷ മുൻനിർത്തിയുള്ള വലിയൊരു ചുവടുവെപ്പാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ നടപ്പിലാക്കിയ ഈ പദ്ധതി.
#PoliticsOfPerformance