അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലൂടെ നവീകരിച്ച കേരളത്തിലെ ആറ് പ്രധാന റെയിൽവേ സ്റ്റേഷനുകൾ ജൂലൈ 17 വെള്ളിയാഴ്ച ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാടിന് സമർപ്പിക്കുന്നു.
അത്യാധുനിക സൗകര്യങ്ങളോടെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയ തിരൂർ, തലശ്ശേരി, നിലമ്പൂർ റോഡ്, പരപ്പനങ്ങാടി, ചാലക്കുടി, അങ്കമാലി എന്നീ സ്റ്റേഷനുകളാണ് മോദി സർക്കാരിന്റെ ഈ ബൃഹദ് വികസന പദ്ധതിയിലൂടെ യാത്രക്കാർക്കായി സമർപ്പിക്കപ്പെടുന്നത്.
ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, നവീകരിച്ച ബുക്കിംഗ് ഓഫീസുകൾ, ആധുനിക പ്ലാറ്റ്ഫോം മേൽക്കൂരകൾ എന്നിവയ്ക്കൊപ്പം കേരളത്തിന്റെ പ്രാദേശിക വാസ്തുവിദ്യയും ഭിന്നശേഷി സൗഹൃദ സംവിധാനങ്ങളും കോർത്തിണക്കിയാണ് ഈ സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റിയിരിക്കുന്നത്.
സാധാരണക്കാരായ യാത്രക്കാരുടെ സൗകര്യങ്ങൾക്ക് മുൻഗണന നൽകുന്നതിനൊപ്പം വികസനത്തിന്റെ പുതിയ മാതൃക കൂടി സൃഷ്ടിക്കുന്ന ഈ പദ്ധതിയോടെ കേരളത്തിന്റെ റെയിൽവേ മേഖല ചരിത്രപരമായ ഒരു മുന്നേറ്റത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്.
കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷിതവും സുഗമവുമായ റെയിൽവേ യാത്രാ സംവിധാനം ഉറപ്പാക്കി മോദി സർക്കാർ.
#PoliticsOfPerformance