‼️പി എസ് സി യിലെ തീവെട്ടിക്കൊള്ള പുറത്തുകൊണ്ടുവരിക, ഒത്തുകളി അവസാനിപ്പിക്കാൻ യുഡിഎഫ് സർക്കാർ തയ്യാറാകണം. വിവരാവകാശ കമ്മീഷന്റെ നിർദ്ദേശങ്ങൾ നിരാകരിച്ച്, അഴിമതി രേഖകൾ പൂഴ്ത്താൻ ഹൈക്കോടതിയെ സമീപിക്കുന്ന പി എസ് സിയുടെ നടപടി തികഞ്ഞ ജനവഞ്ചനയാണ്. പി എസ് സി സുതാര്യമാണെങ്കിൽ എന്തിനാണ് ഈ ഭയം.
‼️ എൽഡിഎഫ് ഭരണകാലത്ത് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പി എസ് സിയിൽ നടന്നത് സമാനതകളില്ലാത്ത ക്രമക്കേടുകളും തീവെട്ടിക്കൊള്ളയുമാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ നിയമന തട്ടിപ്പാണ് കേരളത്തിൽ നടന്നത്. ഈ അഴിമതികൾ മൂടിവെക്കാനാണ് ഇപ്പോൾ പി എസ് സി ശ്രമിക്കുന്നത്.
‼️പി എസ് സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടുക, വിശ്വാസ്യത തകർന്ന കമ്മീഷനെ അടിയന്തരമായി പിരിച്ചുവിടണം.
കഴിഞ്ഞ 10 വർഷത്തെ എല്ലാ പരീക്ഷകളും, നിയമനങ്ങളും, മൂല്യനിർണ്ണയങ്ങളും സുതാര്യമായി അന്വേഷിക്കണം. അഴിമതികൾ മറച്ചുവെക്കാൻ 2017 മുതൽ 2023 വരെയുള്ള ഉത്തരക്കടലാസുകളും, ചോദ്യപ്പേപ്പറുകളും നശിപ്പിക്കാനുള്ള പി എസ് സിയുടെ നീക്കം തടയുക. ഈ രേഖകൾ സർക്കാർ അടിയന്തരമായി പിടിച്ചെടുക്കണം.
‼️ഭരണം മാറിയിട്ടും പഴയ അഴിമതി സംവിധാനം തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഭരണത്തിൽ മാറ്റം വന്നിട്ടും അഴിമതിക്കാരെ സംരക്ഷിക്കുന്നതിൽ എൽഡിഎഫും, യുഡിഎഫും രണ്ടല്ല, ഒന്നുതന്നെയാണെന്ന് ഈ ഒത്തുകളി തെളിയിക്കുന്നു.
കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ യുഡിഎഫ് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.
ശ്രീ പി കെ കൃഷ്ണദാസ്
ദേശീയ നിർവാഹക സമിതി അംഗം
#APAKADAMPolitics