അമൃത് ഭാരത് പദ്ധതി, പുനർവികസിപ്പിച്ച തലശ്ശേരി റെയിൽവേ സ്റ്റേഷൻ നാടിന് സമർപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ അഭിമാനകരമായ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെ പുനർവികസിപ്പിച്ച തലശ്ശേരി റെയിൽവേ സ്റ്റേഷന്റെ സമർപ്പണവും, രാജ്യത്തുടനീളമുള്ള 75 പുനർവികസിപ്പിച്ച റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും നിർവ്വഹിക്കപ്പെട്ടു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓൺലൈൻ വഴി പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ, തലശ്ശേരിയിൽ നടന്ന പ്രാദേശിക ചടങ്ങിൽ ബിജെപി ദേശീയ നിർവാഹകസമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ്, സംസ്ഥാന ഉപാധ്യക്ഷനും രാജ്യസഭാ അംഗം ശ്രീ സദാനന്ദൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
തലശ്ശേരിയിൽ നടന്ന ചടങ്ങിൽ ഭദ്രദീപം കൊളുത്തിക്കൊണ്ട് ഔദ്യോഗികമായ പരിപാടികൾക്ക് തുടക്കം കുറിച്ചു. മികച്ച അടിസ്ഥാന സൗകര്യങ്ങളും, ശക്തമായ കണക്റ്റിവിറ്റിയും വഴി തലശ്ശേരിയുടെയും പരിസര പ്രദേശങ്ങളുടെയും റെയിൽവേ വികസനത്തിൽ ഈ പദ്ധതി വരുത്തുന്ന ഗുണപരമായ മാറ്റങ്ങളെക്കുറിച്ച് ശ്രീ പി കെ കൃഷ്ണദാസ് സംസാരിക്കുകയും ചെയ്തു.
യാത്രക്കാർക്കായി ലോകോത്തര നിലവാരത്തിലുള്ള കാത്തിരിപ്പ് കേന്ദ്രങ്ങൾ, മികച്ച പാർക്കിംഗ് സൗകര്യങ്ങൾ, ആധുനിക രീതിയിലുള്ള പ്ലാറ്റ്‌ഫോമുകൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ നവീകരണ പ്രവർത്തനങ്ങളാണ് അമൃത് ഭാരത് പദ്ധതിയിലൂടെ തലശ്ശേരിയിൽ പൂർത്തിയാക്കിയിട്ടുള്ളത്. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കുന്നതുൾപ്പെടെയുള്ള മലബാറിന്റെ റെയിൽവേ വികസന ആവശ്യങ്ങൾക്ക് ഈ നവീകരണം കരുത്തുപകരും.
റെയിൽവേ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
#ViksitBharat
#VikasitaKeralam