മോദി സർക്കാരിന്റെ അഭിമാനകരമായ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി, ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളോടെ നവീകരിച്ച ചാലക്കുടി റെയിൽവേ സ്റ്റേഷൻ നാടിന് സമർപ്പിച്ചു.
രാജ്യത്തുടനീളം പുനർവികസിപ്പിച്ച 75 റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനത്തോടൊപ്പം, ചാലക്കുടി സ്റ്റേഷന്റെ ഉദ്‌ഘാടനവും ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓൺലൈനായി നിർവ്വഹിച്ചു.
ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നടന്ന പ്രാദേശിക ചടങ്ങിൽ ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപി എം പി മുഖ്യാതിഥിയായി പങ്കെടുത്തു. ഭദ്രദീപം കൊളുത്തിക്കൊണ്ട് അദ്ദേഹം ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചു.
റെയിൽവേ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ, നാട്ടുകാർ എന്നിവർ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങോടെയാണ് പുതിയ സ്റ്റേഷൻ ജനങ്ങൾക്കായി തുറന്നുകൊടുത്തത്.
#AmritStation
#VikasitBharat
#VikasitaKeralam
#PoliticsOfPerformance