വഖഫ് ബോർഡ് ഒരു പ്രത്യേക മുസ്ലിം പള്ളിയുടെ മഹല്ല് കമ്മിറ്റിയോ, അമ്പലക്കമ്മിറ്റിയോ, പള്ളിക്കമ്മിറ്റിയോ പോലെ ഒന്നല്ല. ഒരു സമുദായത്തിന്റെ മാത്രം സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന എൻഎസ്എസ്, എസ്എൻഡിപി അല്ലെങ്കിൽ ദേവസ്വം ബോർഡ് പോലുള്ള സ്ഥാപനങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണത്. വഖഫ് സ്വത്തുക്കൾ മുസ്ലിം സമുദായം സംഭാവന ചെയ്തിട്ടുള്ളതാണെന്നത് ശരിയാണ്. എന്നാൽ ഇന്ന് വഖഫ് ബോർഡുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസുകളിൽ 40 ശതമാനത്തിലധികവും ഇതര സമുദായങ്ങളുമായിട്ടുള്ളതാണ്. കേരളത്തിൽ മാത്രമല്ല, ദേശീയതലത്തിലും ഇതാണ് അവസ്ഥ. ഇതിന് ഏറ്റവും വലിയ ഉദാഹരണങ്ങളാണ് നമ്മൾ ഇന്ന് കാണുന്ന മുനമ്പത്തെയും തളിപ്പറമ്പിലെയും വിഷയങ്ങൾ. മുനമ്പത്തെ ഭൂമി 'ഉമ്മീദ്' പോർട്ടലിൽ നിയമവിരുദ്ധമായി ഉൾപ്പെടുത്തിയപ്പോഴാണ് വഖഫ് ബോർഡിനെതിരെ നിയമപരമായ നടപടികളിലേക്ക് നീങ്ങേണ്ടി വന്നത്. മഹല്ല് കമ്മിറ്റികളിലോ പള്ളിക്കമ്മിറ്റികളിലോ മറ്റ് മതസ്ഥരെ ഉൾപ്പെടുത്തണമെന്ന് ആരും ആവശ്യപ്പെടുന്നില്ല; കാരണം അത് ആ സമുദായത്തിന്റെ മാത്രം ആഭ്യന്തര കാര്യമാണ്. എന്നാൽ വഖഫ് ബോർഡിന്റെ ഇടപെടലുകൾ ഇതര സമുദായങ്ങളെ നേരിട്ട് ബാധിക്കുന്ന ഒന്നാണ്. ഈ യാഥാർത്ഥ്യങ്ങൾ നിലനിൽക്കെ, ബിജെപി ഉയർത്തുന്ന ഇത്തരം വസ്തുതകളെയും നിലപാടുകളെയും വർഗ്ഗീയവൽക്കരിക്കാനും സമുദായങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനും ചില രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നത് തികച്ചും നിർഭാഗ്യകരമാണ്. സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കും പ്രീണന രാഷ്ട്രീയത്തിനും വേണ്ടി രാജ്യത്ത് വർഗ്ഗീയത വളർത്താൻ ശ്രമിക്കുന്നത് ഗുരുതരമായ തെറ്റാണ്. നമ്മൾ ജീവിക്കുന്നത് ഈ രാജ്യത്തിന്റെ ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും ഉള്ളിലാണെന്ന കാര്യം ആരും മറക്കരുത്. -അഡ്വ ഷോൺ ജോർജ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ #APAKADAMPolitics

വഖഫ് ബോർഡ് ഒരു പ്രത്യേക മുസ്ലിം പള്ളിയുടെ മഹല്ല് കമ്മിറ്റിയോ, അമ്പലക്കമ്മിറ്റിയോ, പള്ളിക്കമ്മിറ്റിയോ പോലെ ഒന്നല്ല. ഒരു സമുദായത്തിന്റെ മാത്രം സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന എൻഎസ്എസ്, എസ്എൻഡിപി അല്ലെങ്കിൽ ദേവസ്വം ബോർഡ് പോലുള്ള സ്ഥാപനങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണത്.

വഖഫ് സ്വത്തുക്കൾ മുസ്ലിം സമുദായം സംഭാവന ചെയ്തിട്ടുള്ളതാണെന്നത് ശരിയാണ്. എന്നാൽ ഇന്ന് വഖഫ് ബോർഡുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസുകളിൽ 40 ശതമാനത്തിലധികവും ഇതര സമുദായങ്ങളുമായിട്ടുള്ളതാണ്. കേരളത്തിൽ മാത്രമല്ല, ദേശീയതലത്തിലും ഇതാണ് അവസ്ഥ. ഇതിന് ഏറ്റവും വലിയ ഉദാഹരണങ്ങളാണ് നമ്മൾ ഇന്ന് കാണുന്ന മുനമ്പത്തെയും തളിപ്പറമ്പിലെയും വിഷയങ്ങൾ.

മുനമ്പത്തെ ഭൂമി 'ഉമ്മീദ്' പോർട്ടലിൽ നിയമവിരുദ്ധമായി ഉൾപ്പെടുത്തിയപ്പോഴാണ് വഖഫ് ബോർഡിനെതിരെ നിയമപരമായ നടപടികളിലേക്ക് നീങ്ങേണ്ടി വന്നത്.

മഹല്ല് കമ്മിറ്റികളിലോ പള്ളിക്കമ്മിറ്റികളിലോ മറ്റ് മതസ്ഥരെ ഉൾപ്പെടുത്തണമെന്ന് ആരും ആവശ്യപ്പെടുന്നില്ല; കാരണം അത് ആ സമുദായത്തിന്റെ മാത്രം ആഭ്യന്തര കാര്യമാണ്.

എന്നാൽ വഖഫ് ബോർഡിന്റെ ഇടപെടലുകൾ ഇതര സമുദായങ്ങളെ നേരിട്ട് ബാധിക്കുന്ന ഒന്നാണ്.
ഈ യാഥാർത്ഥ്യങ്ങൾ നിലനിൽക്കെ, ബിജെപി ഉയർത്തുന്ന ഇത്തരം വസ്തുതകളെയും നിലപാടുകളെയും വർഗ്ഗീയവൽക്കരിക്കാനും സമുദായങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനും ചില രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നത് തികച്ചും നിർഭാഗ്യകരമാണ്.

സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കും പ്രീണന രാഷ്ട്രീയത്തിനും വേണ്ടി രാജ്യത്ത് വർഗ്ഗീയത വളർത്താൻ ശ്രമിക്കുന്നത് ഗുരുതരമായ തെറ്റാണ്. നമ്മൾ ജീവിക്കുന്നത് ഈ രാജ്യത്തിന്റെ ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും ഉള്ളിലാണെന്ന കാര്യം ആരും മറക്കരുത്.

-അഡ്വ ഷോൺ ജോർജ്
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

#APAKADAMPolitics