"ക്രിസ്ത്യൻ, ഈഴവ, പട്ടികജാതി വിഭാഗങ്ങളിൽപ്പെട്ട 610 കുടുംബങ്ങൾ താമസിക്കുന്ന മുനമ്പത്തെ ഭൂമിക്ക് മേൽ വഖഫ് ബോർഡ് ഉന്നയിക്കുന്ന അവകാശവാദം അന്യായമാണ്.
പാർലമെന്റ് ഉൾപ്പെടെയുള്ള സർക്കാർ ഭൂമികൾ പോലും വഖഫ് ബോർഡ് ക്ലെയിം ചെയ്യുന്നത് തികച്ചും വിചിത്രമാണ്. വഖഫ് ബോർഡിനെ സാമുദായിക സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുന്നത് രാഷ്ട്രീയ ലാഭത്തിനും വർഗീയതയ്ക്കും വേണ്ടി ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ്.
ഇത്തരം പ്രീണന രാഷ്ട്രീയത്തെ ഇല്ലാതാക്കി സാധാരണക്കാരായ ജനങ്ങൾക്ക് നീതി ഉറപ്പാക്കാനാണ് ബിജെപി ഈ വിഷയത്തിൽ കൃത്യമായ നിയമപരിഹാരങ്ങളുമായി മുന്നോട്ടുപോകുന്നത്."
അഡ്വ ഷോൺ ജോർജ്
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ
#APAKADAMPolitics