ഗ്രാമീണ ഭാരതത്തിലെ എല്ലാ വീടുകളിലും വ്യക്തിഗത ടാപ്പ് കണക്ഷനുകൾ വഴി ശുദ്ധജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ മോദി സർക്കാരിന്റെ കീഴിൽ ആരംഭിച്ച ജനക്ഷേമ പദ്ധതിയാണ് ജൽ ജീവൻ മിഷൻ.
ഈ പദ്ധതിക്ക് കീഴിൽ കേരളത്തിൽ മാത്രം ഇതുവരെ 22,16,386 ഗാർഹിക ടാപ്പ് കണക്ഷനുകൾ നൽകി കഴിഞ്ഞു.
പൈപ്പിലൂടെ വെള്ളം നൽകുന്നതിനോടൊപ്പം, മഴവെള്ള സംഭരണവും മലിനജലസംസ്കരണം എന്നിവ പ്രോത്സാഹിപ്പിച്ചുകൊണ്ട് ജലസ്രോതസ്സുകളുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കാനും ഈ പദ്ധതി വഴി സാധിക്കുന്നു.
ജനപങ്കാളിത്തത്തോടെ ഒരു വലിയ 'ജനകീയ മുന്നേറ്റമായി' മാറിയ ജൽജീവൻ മിഷൻ, ഓരോ പൗരന്റെയും അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കുക എന്ന മോദി സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ തെളിവാണ്.
#PoliticsOfPerformance