കഴിഞ്ഞ പത്ത് കൊല്ലത്തെ എൽഡിഎഫ് ഭരണകാലത്ത് നടന്ന പരീക്ഷാ ക്രമക്കേടുകൾ യാതൊരു മാറ്റവുമില്ലാതെ യുഡിഎഫ് ഭരണത്തിലും തുടരുന്ന അവസ്ഥയാണ് നിലവിലുള്ളത്.
വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ്, കെടിഡിസിയിൽ സ്റ്റോർ മാൻ, ബെവ്‌കോയിലെ എൽ ഡി ക്ലർക്ക് എന്നീ തസ്തികകളിലേക്കുള്ള പത്താംതരം പ്രിലിമിനറി പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നൽകിയത്.
ആലപ്പുഴയിലെ സെന്ററിൽ ഉച്ചയ്ക്ക് നൽകേണ്ട ചോദ്യപേപ്പർ രാവിലെ വിതരണം ചെയ്തതിനെത്തുടർന്ന് ഒന്നര ലക്ഷത്തിലേറെ ഉദ്യോഗാർത്ഥികൾ എഴുതേണ്ടിയിരുന്ന സംസ്ഥാനത്തെ പരീക്ഷകൾ പി എസ് സി റദ്ദാക്കി.
പരീക്ഷയെഴുതാൻ എത്തിയ ഉദ്യോഗാർത്ഥികളെ വലച്ച ഈ നടപടിയിലൂടെ കേരള പി എസ് സി ക്രമക്കേടുകളുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി മാറിയിരിക്കുകയാണ്.
#APAKADAMPolitics