ഒരു മുസ്ലിം കുടുംബം പോലും താമസിക്കാത്ത, ക്രിസ്ത്യൻ, ഈഴവ, ധീവര, പട്ടികജാതി വിഭാഗങ്ങളിൽപ്പെട്ട 610-ഓളം സാധാരണ കുടുംബങ്ങൾ ജീവിക്കുന്ന മണ്ണിലാണ് വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്നത്. തങ്ങളുടെ സ്വന്തം മണ്ണിൽ ജീവിക്കാനുള്ള ഈ പാവപ്പെട്ട മനുഷ്യരുടെ അവകാശത്തെ ഒരു സമുദായത്തിന്റെ മാത്രം പ്രശ്നമായി ഒതുക്കിത്തീർക്കാൻ സാധിക്കില്ല. മറ്റ് സമുദായങ്ങളിലെ മതപരമായ സ്ഥാപനങ്ങളോ ദേവസ്വം ബോർഡോ മറ്റ് പൗരന്മാരുടെ ഭൂമിയിൽ അവകാശവാദം ഉന്നയിക്കാറില്ലെന്നിരിക്കെ, വഖഫ് ബോർഡിന്റെ നടപടികൾ സമാനതകളില്ലാത്തതാണ്. മുനമ്പത്തും തളിപ്പറമ്പിലും മാത്രമല്ല, രാജ്യത്തിന്റെ തലസ്ഥാനമായ ഡൽഹിയിൽ 164 സർക്കാർ ഭൂമികൾക്കുമേലും, ഒടുവിൽ ഇന്ത്യൻ പാർലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്ന ഭൂമിക്കുമേൽ വരെ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അതിനാൽ ഇതിനെ ഒരു സാധാരണ സമുദായ സ്ഥാപനത്തിന്റെ പ്രവർത്തനമായി ലഘൂകരിച്ച് കാണാനാകില്ല. മുസ്ലിം സമുദായത്തിനിടയിൽ ബിജെപിക്കെതിരെ ഭയവും ആശയക്കുഴപ്പവും സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ചില ശക്തികൾ ശ്രമിക്കുന്നത്. ഭാരതത്തിലെ മുസ്ലിം സഹോദരിമാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ‘മുത്തലാഖ് നിരോധനം’ പോലെയുള്ള ചരിത്രപരമായ നിയമനിർമ്മാണം നടത്തിയത് ബിജെപി സർക്കാരാണ്. 60 വർഷം രാജ്യം ഭരിച്ച കോൺഗ്രസിന് ചെയ്യാൻ കഴിയാത്ത കാര്യമാണ് ഇവിടെ നടപ്പിലാക്കിയത്. യഥാർത്ഥത്തിൽ ന്യൂനപക്ഷ സമുദായങ്ങളിലെ ബോറ, ഷിയാ വിഭാഗങ്ങളെപ്പോലെയുള്ള സാധാരണക്കാരുടെ ആവശ്യങ്ങൾ അവഗണിച്ചുകൊണ്ട്, ബിജെപിയെ മുസ്ലിം വിരുദ്ധരായി ചിത്രീകരിക്കാനാണ് ഇവിടുത്തെ പ്രധാന രാഷ്ട്രീയ കക്ഷികൾ ശ്രമിക്കുന്നത്. മുനമ്പത്തെ സാധാരണക്കാരുടെ ഭൂമി പ്രശ്നത്തെ രാഷ്ട്രീയമായി ഉപയോഗിച്ച് വോട്ട് ബാങ്ക് ഉറപ്പിക്കാൻ മുസ്ലിം ലീഗും സിപിഎമ്മും നടത്തുന്ന നാണംകെട്ട ശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. – അഡ്വ ഷോൺ ജോർജ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ #APAKADAMPolitics

ഒരു മുസ്ലിം കുടുംബം പോലും താമസിക്കാത്ത, ക്രിസ്ത്യൻ, ഈഴവ, ധീവര, പട്ടികജാതി വിഭാഗങ്ങളിൽപ്പെട്ട 610-ഓളം സാധാരണ കുടുംബങ്ങൾ ജീവിക്കുന്ന മണ്ണിലാണ് വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്നത്. തങ്ങളുടെ സ്വന്തം മണ്ണിൽ ജീവിക്കാനുള്ള ഈ പാവപ്പെട്ട മനുഷ്യരുടെ അവകാശത്തെ ഒരു സമുദായത്തിന്റെ മാത്രം പ്രശ്നമായി ഒതുക്കിത്തീർക്കാൻ സാധിക്കില്ല.

മറ്റ് സമുദായങ്ങളിലെ മതപരമായ സ്ഥാപനങ്ങളോ ദേവസ്വം ബോർഡോ മറ്റ് പൗരന്മാരുടെ ഭൂമിയിൽ അവകാശവാദം ഉന്നയിക്കാറില്ലെന്നിരിക്കെ, വഖഫ് ബോർഡിന്റെ നടപടികൾ സമാനതകളില്ലാത്തതാണ്.

മുനമ്പത്തും തളിപ്പറമ്പിലും മാത്രമല്ല, രാജ്യത്തിന്റെ തലസ്ഥാനമായ ഡൽഹിയിൽ 164 സർക്കാർ ഭൂമികൾക്കുമേലും, ഒടുവിൽ ഇന്ത്യൻ പാർലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്ന ഭൂമിക്കുമേൽ വരെ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അതിനാൽ ഇതിനെ ഒരു സാധാരണ സമുദായ സ്ഥാപനത്തിന്റെ പ്രവർത്തനമായി ലഘൂകരിച്ച് കാണാനാകില്ല.

മുസ്ലിം സമുദായത്തിനിടയിൽ ബിജെപിക്കെതിരെ ഭയവും ആശയക്കുഴപ്പവും സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ചില ശക്തികൾ ശ്രമിക്കുന്നത്. ഭാരതത്തിലെ മുസ്ലിം സഹോദരിമാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ‘മുത്തലാഖ് നിരോധനം’ പോലെയുള്ള ചരിത്രപരമായ നിയമനിർമ്മാണം നടത്തിയത് ബിജെപി സർക്കാരാണ്. 60 വർഷം രാജ്യം ഭരിച്ച കോൺഗ്രസിന് ചെയ്യാൻ കഴിയാത്ത കാര്യമാണ് ഇവിടെ നടപ്പിലാക്കിയത്.

യഥാർത്ഥത്തിൽ ന്യൂനപക്ഷ സമുദായങ്ങളിലെ ബോറ, ഷിയാ വിഭാഗങ്ങളെപ്പോലെയുള്ള സാധാരണക്കാരുടെ ആവശ്യങ്ങൾ അവഗണിച്ചുകൊണ്ട്, ബിജെപിയെ മുസ്ലിം വിരുദ്ധരായി ചിത്രീകരിക്കാനാണ് ഇവിടുത്തെ പ്രധാന രാഷ്ട്രീയ കക്ഷികൾ ശ്രമിക്കുന്നത്.

മുനമ്പത്തെ സാധാരണക്കാരുടെ ഭൂമി പ്രശ്നത്തെ രാഷ്ട്രീയമായി ഉപയോഗിച്ച് വോട്ട് ബാങ്ക് ഉറപ്പിക്കാൻ മുസ്ലിം ലീഗും സിപിഎമ്മും നടത്തുന്ന നാണംകെട്ട ശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.

– അഡ്വ ഷോൺ ജോർജ്
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

#APAKADAMPolitics