‼️എല്ലാക്കാലത്തും ജനങ്ങളെ കബളിപ്പിക്കാനും, പ്രീണന രാഷ്ട്രീയത്തിലൂടെ വോട്ട് ബാങ്ക് ഉറപ്പിക്കാനും കഴിയില്ല. ആ കള്ളനാണയങ്ങൾ ഒന്നൊന്നായി ഇപ്പോൾ പൊളിഞ്ഞുവീഴുകയാണ്. ‼️പൗരത്വ ഭേദഗതി നിയമത്തെ മുൻനിർത്തി ഇവിടെ എത്രമാത്രം ഭീതിയാണ് ചില രാഷ്ട്രീയ പാർട്ടികൾ പടച്ചുവിട്ടത്. ​ ഇന്ത്യയിലെ 17 കോടിയോളം വരുന്ന മുസ്‌ലിം സഹോദരങ്ങളെ രാജ്യത്തുനിന്ന് പുറത്താക്കാനുള്ള നിയമമാണ് ഇതെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. എത്രയിടങ്ങളിലാണ് മോദിജിയുടെ കോലം കത്തിച്ചതും പ്രക്ഷോഭങ്ങളും സംഘർഷങ്ങളും അഴിച്ചുവിട്ടതും. ഈ നിയമത്തിന്റെ പേരിൽ ഇന്ത്യയിലെ ഏതെങ്കിലും ഒരു പൗരനെ ഇവിടെനിന്ന് പുറത്താക്കിയിട്ടുണ്ടോ? ‼️​ഇന്നലെവരെ വലിയ ആദർശം പ്രസംഗിച്ച പിണറായി വിജയന്റെയും, മുസ്‌ലിം ലീഗിന്റെയും ഇരട്ടത്താപ്പാണ് ഇപ്പോൾ ജനങ്ങൾക്ക് മുന്നിൽ വ്യക്തമായിരിക്കുന്നത്. നിലപാടുകളുടെ രാജകുമാരൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി പോലും ഇപ്പോൾ ഈ വിഷയത്തിൽ ഒളിച്ചുകളി തുടരുകയാണ്. ‼️​ജനങ്ങളെ ഭയപ്പെടുത്തിയും, ഭിന്നിപ്പിച്ചും വോട്ട് നേടുന്ന ഈ ഇരട്ടത്താപ്പ് രാഷ്ട്രീയം മുസ്‌ലിം സമുദായവും, പൊതുസമൂഹവും കൃത്യമായി തിരിച്ചറിയുന്ന കാലം അതിവിദൂരമല്ല. -അഡ്വ ഷോൺ ജോർജ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ #APAKADAMPolitics

‼️എല്ലാക്കാലത്തും ജനങ്ങളെ കബളിപ്പിക്കാനും, പ്രീണന രാഷ്ട്രീയത്തിലൂടെ വോട്ട് ബാങ്ക് ഉറപ്പിക്കാനും കഴിയില്ല.

ആ കള്ളനാണയങ്ങൾ ഒന്നൊന്നായി ഇപ്പോൾ പൊളിഞ്ഞുവീഴുകയാണ്.

‼️പൗരത്വ ഭേദഗതി നിയമത്തെ മുൻനിർത്തി ഇവിടെ എത്രമാത്രം ഭീതിയാണ് ചില രാഷ്ട്രീയ പാർട്ടികൾ പടച്ചുവിട്ടത്. ​

ഇന്ത്യയിലെ 17 കോടിയോളം വരുന്ന മുസ്‌ലിം സഹോദരങ്ങളെ രാജ്യത്തുനിന്ന് പുറത്താക്കാനുള്ള നിയമമാണ് ഇതെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു.

എത്രയിടങ്ങളിലാണ് മോദിജിയുടെ കോലം കത്തിച്ചതും പ്രക്ഷോഭങ്ങളും സംഘർഷങ്ങളും അഴിച്ചുവിട്ടതും. ഈ നിയമത്തിന്റെ പേരിൽ ഇന്ത്യയിലെ ഏതെങ്കിലും ഒരു പൗരനെ ഇവിടെനിന്ന് പുറത്താക്കിയിട്ടുണ്ടോ?

‼️​ഇന്നലെവരെ വലിയ ആദർശം പ്രസംഗിച്ച പിണറായി വിജയന്റെയും, മുസ്‌ലിം ലീഗിന്റെയും ഇരട്ടത്താപ്പാണ് ഇപ്പോൾ ജനങ്ങൾക്ക് മുന്നിൽ വ്യക്തമായിരിക്കുന്നത്.

നിലപാടുകളുടെ രാജകുമാരൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി പോലും ഇപ്പോൾ ഈ വിഷയത്തിൽ ഒളിച്ചുകളി തുടരുകയാണ്.

‼️​ജനങ്ങളെ ഭയപ്പെടുത്തിയും, ഭിന്നിപ്പിച്ചും വോട്ട് നേടുന്ന ഈ ഇരട്ടത്താപ്പ് രാഷ്ട്രീയം മുസ്‌ലിം സമുദായവും, പൊതുസമൂഹവും കൃത്യമായി തിരിച്ചറിയുന്ന കാലം അതിവിദൂരമല്ല.

-അഡ്വ ഷോൺ ജോർജ്
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

#APAKADAMPolitics