ഭാരതത്തിലെ നഗരപ്രദേശങ്ങളിൽ അത്യാധുനികമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള ജനക്ഷേമ പദ്ധതിയാണ് അമൃത്.
നഗരങ്ങളിലെ ഓരോ വീടുകളിലും പൈപ്പിലൂടെയുള്ള ശുദ്ധജല വിതരണവും ശാസ്ത്രീയമായ അഴുക്കുചാൽ സംവിധാനങ്ങളും ഒരുക്കുന്നതിന് മോദി സർക്കാർ ഈ പദ്ധതിയിലൂടെ വലിയ പ്രാധാന്യമാണ് നൽകുന്നത്. കേരളത്തിൽ മാത്രം അമൃത് ഒന്നാം ഘട്ടത്തിൽ 1,161.2 കോടി രൂപയുടെ കേന്ദ്രസഹായത്തോടെ 1,045 വികസന പ്രവർത്തനങ്ങൾ ഇതിനകം വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു.
രണ്ടാം ഘട്ട പദ്ധതികളും ദ്രുതഗതിയിൽ പുരോഗമിക്കുമ്പോൾ, നഗരങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം കുതിക്കുകയാണ്.
#PoliticsOfPerformance