❌ മെഡിക്കൽ കോളേജുകളിൽ മാസങ്ങളായി പ്രിൻസിപ്പൽമാരില്ലാത്ത അവസ്ഥയുണ്ട്. സർക്കാരിന്റെ പല ഉത്തരവുകളും കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. പ്രൊഫസർമാരുടെ പ്രൊമോഷൻ കാര്യങ്ങളിലും വ്യക്തതയില്ല. ❌ മഴക്കാലമായതിനാൽ പനി പടർന്നുപിടിക്കുന്ന സമയമാണിത്. സർക്കാർ ആശുപത്രികളിൽ മതിയായ മരുന്നുകളോ ഡോക്ടർമാരോ ഇല്ല. ❌ സാധാരണക്കാരായ രോഗികൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തെ ഇടതുപക്ഷ ഭരണവും അതിനുമുമ്പുള്ള വലതുപക്ഷ ഭരണവും ആരോഗ്യമേഖലയെ വേണ്ടവിധം പരിഗണിച്ചില്ല. ❌ ഇവരുടെ ഭരണപരാജയം കാരണമാണ് രോഗികൾക്ക് ഭക്ഷണത്തിനായി സന്നദ്ധസംഘടനകളെ ആശ്രയിക്കേണ്ടി വരുന്നത്. സേവാഭാരതി കഴിഞ്ഞ 35 വർഷമായി രാഷ്ട്രീയം കലർത്താതെ, യാതൊരു പരസ്യവുമില്ലാതെ ആശുപത്രികളിൽ ഭക്ഷണവിതരണം നടത്തുന്നുണ്ട്. ആശുപത്രികളിൽ വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വൃത്തിയുള്ള ഭക്ഷണം നൽകേണ്ടത് സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. അത് സൗജന്യമായി നൽകാൻ സർക്കാർ തയ്യാറാകണം. ❌ സർക്കാർ ആശുപത്രികളിൽ മതിയായ ബെഡുകൾ, നഴ്സുമാർ, ഡോക്ടർമാർ എന്നിവരുടെ കുറവുണ്ട്. ആരോഗ്യമേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ പൊതിച്ചോറ് വിവാദത്തിലൂടെ രാഷ്ട്രീയം കളിക്കുകയാണ് സർക്കാർ ചെയ്യുന്നത്. അഡ്വ ഉല്ലാസ് ബാബു #APAKADAMPolitics

❌ മെഡിക്കൽ കോളേജുകളിൽ മാസങ്ങളായി പ്രിൻസിപ്പൽമാരില്ലാത്ത അവസ്ഥയുണ്ട്. സർക്കാരിന്റെ പല ഉത്തരവുകളും കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. പ്രൊഫസർമാരുടെ പ്രൊമോഷൻ കാര്യങ്ങളിലും വ്യക്തതയില്ല.

❌ മഴക്കാലമായതിനാൽ പനി പടർന്നുപിടിക്കുന്ന സമയമാണിത്. സർക്കാർ ആശുപത്രികളിൽ മതിയായ മരുന്നുകളോ ഡോക്ടർമാരോ ഇല്ല.

❌ സാധാരണക്കാരായ രോഗികൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തെ ഇടതുപക്ഷ ഭരണവും അതിനുമുമ്പുള്ള വലതുപക്ഷ ഭരണവും ആരോഗ്യമേഖലയെ വേണ്ടവിധം പരിഗണിച്ചില്ല.

❌ ഇവരുടെ ഭരണപരാജയം കാരണമാണ് രോഗികൾക്ക് ഭക്ഷണത്തിനായി സന്നദ്ധസംഘടനകളെ ആശ്രയിക്കേണ്ടി വരുന്നത്.
സേവാഭാരതി കഴിഞ്ഞ 35 വർഷമായി രാഷ്ട്രീയം കലർത്താതെ, യാതൊരു പരസ്യവുമില്ലാതെ ആശുപത്രികളിൽ ഭക്ഷണവിതരണം നടത്തുന്നുണ്ട്. ആശുപത്രികളിൽ വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വൃത്തിയുള്ള ഭക്ഷണം നൽകേണ്ടത് സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. അത് സൗജന്യമായി നൽകാൻ സർക്കാർ തയ്യാറാകണം.

❌ സർക്കാർ ആശുപത്രികളിൽ മതിയായ ബെഡുകൾ, നഴ്സുമാർ, ഡോക്ടർമാർ എന്നിവരുടെ കുറവുണ്ട്. ആരോഗ്യമേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ പൊതിച്ചോറ് വിവാദത്തിലൂടെ രാഷ്ട്രീയം കളിക്കുകയാണ് സർക്കാർ ചെയ്യുന്നത്.

അഡ്വ ഉല്ലാസ് ബാബു

#APAKADAMPolitics