‼️ സമ്പന്നതയിൽ ജനിച്ചവർക്ക് സർക്കാർ ആശുപത്രികളിൽ വരിനിൽക്കുന്ന സാധാരണക്കാരന്റെ പ്രയാസങ്ങൾ മനസ്സിലാകില്ല. ഒരു രൂപയുടെയും രണ്ടു രൂപയുടെയും ഒപി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണാൻ വരുന്നവർക്ക് ഒരു പൊതിച്ചോറിലൂടെ ലഭിക്കുന്ന ഗുണം വളരെ വലുതാണ്. ‼️ ആലപ്പുഴ മെഡിക്കൽ കോളേജിൽ കഴിഞ്ഞ 19 വർഷമായി ഒരു ദിവസം പോലും മുടങ്ങാതെ ആയിരത്തിലധികം പേർക്ക് സേവാഭാരതി കഞ്ഞിവിതരണം നടത്തുന്നുണ്ട്. ഒരു ശരാശരി മനുഷ്യന് ഭക്ഷണത്തിന് ചെലവാകുന്ന 300 രൂപയോളം ലാഭിക്കാൻ കഴിയുന്നത് വലിയ സഹായമാണ്. ‼️ 2006-ൽ കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപം സേവാഭാരതിക്ക് സ്ഥലം അനുവദിച്ചത് അന്നത്തെ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ്. ‼️ കേരളത്തിലെ ഭൂരിഭാഗം മെഡിക്കൽ കോളേജുകളിലും പ്രിൻസിപ്പൽമാരില്ലാത്ത അവസ്ഥയാണ്. എറണാകുളം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ രോഗികൾ തറയിൽ കിടക്കാൻ തയ്യാറാണെന്ന് എഴുതിക്കൊടുത്താൽ മാത്രമേ അഡ്മിഷൻ ലഭിക്കുന്ന അവസ്ഥയാണുള്ളത്. ‼️ ആശുപത്രി പരിസരങ്ങളിൽ നിന്ന് സന്നദ്ധസംഘടനകളെയും സേവനപ്രസ്ഥാനങ്ങളെയും മാറ്റിനിർത്തുക എന്നത് സർക്കാരിന്റെ നയമാണെങ്കിൽ അത് തുറന്നുപറയാൻ സർക്കാർ തയ്യാറാകണം. ശ്രീ പി ശ്യാംരാജ് #APAKADAMPolitics

‼️ സമ്പന്നതയിൽ ജനിച്ചവർക്ക് സർക്കാർ ആശുപത്രികളിൽ വരിനിൽക്കുന്ന സാധാരണക്കാരന്റെ പ്രയാസങ്ങൾ മനസ്സിലാകില്ല. ഒരു രൂപയുടെയും രണ്ടു രൂപയുടെയും ഒപി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണാൻ വരുന്നവർക്ക് ഒരു പൊതിച്ചോറിലൂടെ ലഭിക്കുന്ന ഗുണം വളരെ വലുതാണ്.

‼️ ആലപ്പുഴ മെഡിക്കൽ കോളേജിൽ കഴിഞ്ഞ 19 വർഷമായി ഒരു ദിവസം പോലും മുടങ്ങാതെ ആയിരത്തിലധികം പേർക്ക് സേവാഭാരതി കഞ്ഞിവിതരണം നടത്തുന്നുണ്ട്. ഒരു ശരാശരി മനുഷ്യന് ഭക്ഷണത്തിന് ചെലവാകുന്ന 300 രൂപയോളം ലാഭിക്കാൻ കഴിയുന്നത് വലിയ സഹായമാണ്.

‼️ 2006-ൽ കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപം സേവാഭാരതിക്ക് സ്ഥലം അനുവദിച്ചത് അന്നത്തെ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ്.

‼️ കേരളത്തിലെ ഭൂരിഭാഗം മെഡിക്കൽ കോളേജുകളിലും പ്രിൻസിപ്പൽമാരില്ലാത്ത അവസ്ഥയാണ്. എറണാകുളം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ രോഗികൾ തറയിൽ കിടക്കാൻ തയ്യാറാണെന്ന് എഴുതിക്കൊടുത്താൽ മാത്രമേ അഡ്മിഷൻ ലഭിക്കുന്ന അവസ്ഥയാണുള്ളത്.

‼️ ആശുപത്രി പരിസരങ്ങളിൽ നിന്ന് സന്നദ്ധസംഘടനകളെയും സേവനപ്രസ്ഥാനങ്ങളെയും മാറ്റിനിർത്തുക എന്നത് സർക്കാരിന്റെ നയമാണെങ്കിൽ അത് തുറന്നുപറയാൻ സർക്കാർ തയ്യാറാകണം.

ശ്രീ പി ശ്യാംരാജ്

#APAKADAMPolitics