സംസ്ഥാന സർക്കാർ സഹായം ആവശ്യപ്പെട്ടപ്പോൾ, ഒരു നിമിഷം പോലും വൈകാതെ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടലുകൾ നടത്തി. പ്രതിരോധ മന്ത്രിയുമായും, പ്രധാനമന്ത്രിയുടെ ഓഫീസുമായും, ആഭ്യന്തര മന്ത്രിയുടെ ഓഫീസുമായും സംസാരിച്ചു.
അന്ന് രാത്രി തന്നെ നാവികസേനയും, കോസ്റ്റ് ഗാർഡും പൂർണ്ണമായി രംഗത്തിറങ്ങി. ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
ഇത് ഒരു ദുരന്തമാണ്. കാണാതായവരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഓരോരുത്തരും. അവരുടെ കുടുംബങ്ങളെ നേരിൽ കണ്ട് പിന്തുണ നൽകാനും, ഈ ദുഃഖഘട്ടത്തിൽ അവർക്കൊപ്പം നിൽക്കാനും പോകുകയാണ്.
പ്രതിസന്ധിയുടെ സമയത്ത് വാക്കുകളേക്കാൾ വേഗത്തിലുള്ള ഇടപെടലാണ് പ്രധാനം.
മോദി സർക്കാർ ഒപ്പമുണ്ട്.
സഹായം ആവശ്യമായിടത്ത് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കും.
വികസിത കേരളം ആണ് നമ്മുടെ ലക്ഷ്യം..
-ശ്രീ രാജീവ് ചന്ദ്രശേഖർ MLA
ബിജെപി സംസ്ഥാന അധ്യക്ഷൻ.
#VikasitaKeralam
#PoliticsOfPerformance