സമാധാനപരമായ പ്രതിഷേധത്തിന് നേരെ പോലീസ് അതിക്രമം..!
കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപജില്ലാ സ്കൂളുകളിൽ നടത്തിയ ക്വിസ് മത്സരത്തിൽ സ്വാതന്ത്ര്യസമര സേനാനി വീര സവർക്കറെക്കുറിച്ചുള്ള ചോദ്യത്തിന്റെ പേരിൽ മുതിർന്ന അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട സംഭവത്തിനെതിരെ ബിജെപി നടത്തിയ സമാധാനപരമായ പ്രതിഷേധത്തിന് നേരെയാണ് പോലീസ് അതിക്രമം അഴിച്ചുവിട്ടത്.
വിദ്യാഭ്യാസ മന്ത്രിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച ബിജെപി ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനി, ജില്ലാ ജനറൽ സെക്രട്ടറി പി ആർ സുനിൽ, യുവമോർച്ച ജില്ലാ അധ്യക്ഷൻ കെ അശ്വിൻ എന്നിവർക്കെതിരെ നടന്ന പോലീസ് കയ്യേറ്റം ശക്തമായി പ്രതിഷേധാർഹമാണ്.
പ്രത്യേകിച്ച്, വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെയാണ് എം എൽ അശ്വിനി ഉൾപ്പെടെയുള്ള വനിതാ നേതാക്കളെ പോലീസ് കയ്യേറ്റം ചെയ്തത്. ഇത് ജനാധിപത്യ മര്യാദകളോടുള്ള ഗുരുതരമായ വെല്ലുവിളിയാണ്.
ഒരു ക്വിസ് ചോദ്യത്തിന്റെ പേരിൽ ഒരു അധ്യാപകനെ പുറത്താക്കുകയും, അതിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെ പോലീസ് ബലം പ്രയോഗിച്ച് നേരിടുകയും ചെയ്യുന്നത് ജനാധിപത്യ കേരളത്തിന് അപമാനമാണ്.
വിയോജിപ്പുകളെ നേരിടേണ്ടത് പോലീസ് ബലപ്രയോഗത്തിലൂടെയല്ല, ജനാധിപത്യ മര്യാദയോടെയാണ്.
ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ഇത്തരം ക്രൂരമായ നടപടികൾ അംഗീകരിക്കാനാവില്ല.
LDF സർക്കാരിന്റെ അതേ പാതയാണ് UDF സർക്കാരും പിന്തുടരുന്നത്.
LDF–UDF രണ്ടല്ല, ഒന്നാണ്.
ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാനും പോലീസ് അതിക്രമത്തിനെതിരെയും ബിജെപി ശക്തമായി പ്രതിഷേധിക്കും.
ഈ അപകട രാഷ്ട്രീയം അവസാനിപ്പിച്ചേ മതിയാകൂ.
#APAKADAMPolitics