✅സ്ത്രീകളുടെയും, കുട്ടികളുടെയും സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ല.
✅ജനങ്ങളുടെ Right to Liberty, Right to Life എന്നിവ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന അവകാശങ്ങളാണ്. അതിൽ ഒരു തരത്തിലുള്ള വീഴ്ചയോ, വെള്ളം ചേർക്കലോ ബിജെപി അംഗീകരിക്കില്ല.
🔸ടി ജി മോഹൻദാസ് എന്ത് പറഞ്ഞു, എന്ത് പറഞ്ഞില്ല എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണ്. എന്നാൽ അദ്ദേഹം പറഞ്ഞതായി ഉന്നയിക്കപ്പെടുന്ന കാര്യങ്ങളിൽ തെറ്റുണ്ടെങ്കിൽ, അത്തരം നിലപാടിനോട് ബിജെപി പൂർണ്ണമായും വിയോജിക്കുന്നു.
🔸ഇന്നലെ അർധരാത്രിയിൽ തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം എന്തായിരുന്നു?
🔸സംസ്ഥാനത്തെ രക്ഷാപ്രവർത്തനത്തിലെ വീഴ്ചകൾ, തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങളുടെ പരാജയം.
🔸വീര സവർക്കറുമായി ബന്ധപ്പെട്ട വിവാദം.
🔸ഫിഷറീസ് മന്ത്രിയുടെ ഇടപെടലിനെക്കുറിച്ചുള്ള ചോദ്യങ്ങൾ തുടങ്ങി സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിരവധി വിഷയങ്ങൾ ഉയർന്നുവരുന്ന സമയത്താണ് ഈ അർധരാത്രി അറസ്റ്റ്.
🔸കഴിഞ്ഞ മൂന്ന് മാസത്തെ സർക്കാരിന്റെ പ്രകടനം ജനങ്ങൾ വിലയിരുത്തുന്നുണ്ട്. താഴേക്ക് പോകുന്ന സർക്കാരിന്റെ ഗ്രാഫിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ ഈ അറസ്റ്റ് ഉപയോഗിക്കുകയാണോ?
🔸അങ്ങനെയെങ്കിൽ അത് രാഷ്ട്രീയമായി തീർത്തും അപലപനീയമാണ്.
✅ടി ജി മോഹൻദാസ് പറഞ്ഞതായി ഉന്നയിക്കപ്പെടുന്ന ആ നിലപാടിനോട് ബിജെപി 100% എതിർക്കുന്നു.
‼️അതിന്റെ പേരിൽ നടക്കുന്ന അർധരാത്രി അറസ്റ്റ് ഉൾപ്പെടെയുള്ള നാടകങ്ങൾ രാഷ്ട്രീയ പകപോക്കലായും, ജനശ്രദ്ധ തിരിച്ചുവിടാനുള്ള അടവുമായാണ് ബിജെപി കാണുന്നത്.
-ശ്രീ രാജീവ് ചന്ദ്രശേഖർ MLA
ബിജെപി സംസ്ഥാന അധ്യക്ഷൻ
#APAKADAMPolitics