സതീശൻ സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യത്തെ ഓണമാണിത്. എന്നാൽ ഭരണപരാജയവും പ്രീണന രാഷ്ട്രീയവുമാണ് ഇന്ന് ജനങ്ങൾ നേരിടുന്നത്. അധികാരത്തിൽ വന്ന് 100 ദിവസം കഴിഞ്ഞിട്ടും കോൺഗ്രസ്-ലീഗ് സഖ്യം നൽകിയ 5 പ്രധാന വാഗ്ദാനങ്ങളിൽ 4 എണ്ണവും പാലിക്കപ്പെട്ടില്ല.
❌3000 രൂപ ക്ഷേമപെൻഷൻ
❌വിദ്യാർത്ഥിനികൾക്ക് 1000 രൂപ അലവൻസ്
❌യുവാക്കൾക്ക് 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പ
❌ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് എന്നിവയൊന്നും സർക്കാർ നടപ്പിലാക്കിയിട്ടില്ല.
തമിഴ്‌നാട്ടിലേതുപോലെ വർഷത്തിൽ 3 സൗജന്യ ഗ്യാസ് സിലിണ്ടറുകൾ എന്ന അവകാശം കേരളത്തിലെ സ്ത്രീകൾക്ക് ഈ സർക്കാർ നിഷേധിക്കുകയാണ്.
ഈ ഓണക്കാലത്തും വിലക്കയറ്റത്തിന് യാതൊരു ശമനവുമില്ല; വെളിച്ചെണ്ണ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്.
പുതിയ തൊഴിലവസരങ്ങളോ വ്യവസായങ്ങളോ ഇല്ല. രൂക്ഷമായ തൊഴിലില്ലായ്മയ്ക്കിടയിലും യാതൊരു ലക്ഷ്യവുമില്ലാതെ സർക്കാർ വീണ്ടും കടമെടുപ്പ് തുടരുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെയും മുസ്‌ലിം ലീഗിന്റെയും ഹിന്ദു വിരുദ്ധ പ്രസ്താവനകൾ വർദ്ധിച്ചിട്ടും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഇതിനെതിരെ മൗനം പാലിക്കുന്നു.
എല്ലാവരെയും തുല്യമായി സംരക്ഷിക്കുക എന്ന ചുമതല സർക്കാർ മറന്നിരിക്കുന്നു. ബിജെപി ആരോപിച്ച അതേ അപകടരാഷ്ട്രീയമാണ് ഇന്ന് കേരളത്തിൽ നടക്കുന്നത്. കോൺഗ്രസ്-ലീഗ് സഖ്യം കേരളത്തെ എങ്ങോട്ടാണ് നയിക്കുന്നത് എന്ന് ജനങ്ങൾ തിരിച്ചറിയേണ്ട സമയമാണിത്.
-ശ്രീ രാജീവ് ചന്ദ്രശേഖർ
ബിജെപി സംസ്ഥാന അധ്യക്ഷൻ
#100DaysEnthKitti
#APAKADAMPolitics