വി ഡി സതീശൻ സർക്കാരിന്റെ 100 ദിവസത്തെ ഭരണം പിന്നിടുമ്പോൾ കേരളത്തിന് ലഭിച്ചത് വികസനത്തേക്കാൾ ഏറെ അപകടകരമായ രാഷ്ട്രീയ അജണ്ടകളും, നിലപാടുകളാണ്. സ്വാതന്ത്ര്യദിനത്തിൽ മറ്റു കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും വന്ദേമാതരം ആലപിച്ചപ്പോൾ, മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും അജണ്ടകൾക്ക് വഴങ്ങി കേരളത്തിൽ അത് ഒഴിവാക്കിയ നടപടി ദേശീയ ബോധത്തോടുള്ള പരസ്യമായ വെല്ലുവിളിയാണ്. വീര സാവർക്കറെ കുറിച്ചുള്ള വസ്തുതാപരമായ ചോദ്യം ചോദ്യാവലിയിൽ ഉൾപ്പെടുത്തിയ അധ്യാപകനെ സസ്പെൻഡ് ചെയ്തതിലൂടെ സർക്കാർ പ്രകടമാക്കിയ അസഹിഷ്ണുത അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. മതപരമായ വിദ്വേഷം വളർത്തുന്ന പരാമർശങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന സെലക്ടീവ് പ്രതികരണങ്ങൾ കേരളത്തിലെ സാമൂഹിക സന്തുലിതാവസ്ഥ തകർക്കുന്നു. ഹൈന്ദവ വിശ്വാസങ്ങളെയും സ്വാമി അയ്യപ്പനെയും പരസ്യമായി അധിക്ഷേപിച്ച വിവാദ ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാടിനെ പോലുള്ളവർക്കെതിരെ നിയമനടപടികൾ വൈകിക്കുന്നത് ഹൈന്ദവ വിഭാഗങ്ങളോടുള്ള ഈ സർക്കാരിന്റെ വിവേചനപരമായ സമീപനമാണ് തെളിയിക്കുന്നത്. വ്യാജ വാഗ്ദാനങ്ങളിലൂടെ അധികാരം കൈക്കലാക്കിയ യുഡിഎഫ് സർക്കാർ പുതിയൊരു നിക്ഷേപമോ വികസനമോ കേരളത്തിലേക്ക് എത്തിക്കാതെ, വർഗീയ ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങിയുള്ള പാവ ഭരണമാണ് കാഴ്ചവയ്ക്കുന്നത്. #100DaysEnthKitti #APAKADAMPolitics

വി ഡി സതീശൻ സർക്കാരിന്റെ 100 ദിവസത്തെ ഭരണം പിന്നിടുമ്പോൾ കേരളത്തിന് ലഭിച്ചത് വികസനത്തേക്കാൾ ഏറെ അപകടകരമായ രാഷ്ട്രീയ അജണ്ടകളും, നിലപാടുകളാണ്.

സ്വാതന്ത്ര്യദിനത്തിൽ മറ്റു കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും വന്ദേമാതരം ആലപിച്ചപ്പോൾ, മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും അജണ്ടകൾക്ക് വഴങ്ങി കേരളത്തിൽ അത് ഒഴിവാക്കിയ നടപടി ദേശീയ ബോധത്തോടുള്ള പരസ്യമായ വെല്ലുവിളിയാണ്.

വീര സാവർക്കറെ കുറിച്ചുള്ള വസ്തുതാപരമായ ചോദ്യം ചോദ്യാവലിയിൽ ഉൾപ്പെടുത്തിയ അധ്യാപകനെ സസ്പെൻഡ് ചെയ്തതിലൂടെ സർക്കാർ പ്രകടമാക്കിയ അസഹിഷ്ണുത അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്.

മതപരമായ വിദ്വേഷം വളർത്തുന്ന പരാമർശങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന സെലക്ടീവ് പ്രതികരണങ്ങൾ കേരളത്തിലെ സാമൂഹിക സന്തുലിതാവസ്ഥ തകർക്കുന്നു. ഹൈന്ദവ വിശ്വാസങ്ങളെയും സ്വാമി അയ്യപ്പനെയും പരസ്യമായി അധിക്ഷേപിച്ച വിവാദ ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാടിനെ പോലുള്ളവർക്കെതിരെ നിയമനടപടികൾ വൈകിക്കുന്നത് ഹൈന്ദവ വിഭാഗങ്ങളോടുള്ള ഈ സർക്കാരിന്റെ വിവേചനപരമായ സമീപനമാണ് തെളിയിക്കുന്നത്.

വ്യാജ വാഗ്ദാനങ്ങളിലൂടെ അധികാരം കൈക്കലാക്കിയ യുഡിഎഫ് സർക്കാർ പുതിയൊരു നിക്ഷേപമോ വികസനമോ കേരളത്തിലേക്ക് എത്തിക്കാതെ, വർഗീയ ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങിയുള്ള പാവ ഭരണമാണ് കാഴ്ചവയ്ക്കുന്നത്.

#100DaysEnthKitti
#APAKADAMPolitics