വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരമേറ്റ് 100 ദിവസം പിന്നിടുമ്പോൾ, തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി ജലരേഖയായി മാറുന്ന കാഴ്ചയാണ് കേരളം കാണുന്നത്. 100 ദിവസം പിന്നിട്ട വി ഡി സതീശൻ സർക്കാരിന്റെ പ്രോഗ്രസ് കാർഡ് പുറത്തുവരുമ്പോൾ ജനങ്ങൾക്ക് ലഭിച്ചത് വട്ടപ്പൂജ്യം. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ അഞ്ച് പ്രധാന വാഗ്ദാനങ്ങളിൽ നാലെണ്ണവും നൂറു ദിവസം പിന്നിട്ടിട്ടും നടപ്പിലായിട്ടില്ല. ക്ഷേമപെൻഷൻ 3,000 രൂപയാക്കി ഉയർത്തുമെന്ന് പറഞ്ഞ് വോട്ട് വാങ്ങിയ മുഖ്യമന്ത്രി സതീശൻ, ഇപ്പോൾ 'വൈകാതെ നടപ്പാക്കും' എന്ന സ്ഥിരം പല്ലവി ആവർത്തിക്കുകയാണ്. അനർഹരായ ഗുണഭോക്താക്കൾ ഉണ്ടെന്ന് പറഞ്ഞ് പലരുടെയും പെൻഷൻ കട്ട് ചെയ്യാനാണ് സർക്കാർ നീക്കം നടത്തുന്നത്. 3,000 രൂപ കാത്തിരുന്ന പാവപ്പെട്ടവന്റെ വയറ്റത്തടിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. സംസ്ഥാനത്തെ മുഴുവൻ കോളേജ് വിദ്യാർത്ഥിനികൾക്കും മാസം തോറും 1,000 രൂപ ധനസഹായം നൽകുമെന്ന യുഡിഎഫിന്റെ പ്രഖ്യാപനം വെറും തെരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമായി മാറി. യുവ സംരംഭകർക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകുമെന്ന പ്രഖ്യാപനവും പാഴ്‌വാക്കായി. ഒരു കുടുംബത്തിന് പ്രതിവർഷം 25 ലക്ഷം രൂപയുടെ ചികിത്സാ സഹായം ഉറപ്പുനൽകിയ 'ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി' ഒരു കെട്ടുകഥയായി മാറി. ആകെ നടപ്പിലാക്കിയെന്ന് അവകാശപ്പെടുന്ന 'പ്രിയദർശിനി സൗജന്യയാത്ര' അതിലും ജനങ്ങളെ വഞ്ചിക്കുകയാണ് യുഡിഎഫ് സർക്കാർ ചെയ്തത്. കേരളത്തിലുടനീളം എല്ലാ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യയാത്ര എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇപ്പോൾ ഇത് വെറും 'ഓർഡിനറി' ബസുകളിൽ മാത്രമായി ഒതുക്കി. 100 ദിവസം കൊണ്ട് മലയാളികൾക്ക് ഒരു കാര്യം വ്യക്തമായി, വാഗ്ദാനങ്ങൾ പാലിച്ച് നാടിനെ നയിക്കാൻ ഈ സർക്കാരിന് ശേഷിയില്ല. അഞ്ചിൽ നാല് വാഗ്ദാനങ്ങളും പാഴാക്കി ജനങ്ങളെ കൊഞ്ഞനം കാട്ടുന്ന യുഡിഎഫ് സർക്കാർ കേവലം വർഗ്ഗീയ ശക്തികളുടെ പാവയായി മാറിയിരിക്കുന്നു. #APAKADAMPolitics #100DaysOfEnthkitty

വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരമേറ്റ് 100 ദിവസം പിന്നിടുമ്പോൾ, തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി ജലരേഖയായി മാറുന്ന കാഴ്ചയാണ് കേരളം കാണുന്നത്.

100 ദിവസം പിന്നിട്ട വി ഡി സതീശൻ സർക്കാരിന്റെ പ്രോഗ്രസ് കാർഡ് പുറത്തുവരുമ്പോൾ ജനങ്ങൾക്ക് ലഭിച്ചത് വട്ടപ്പൂജ്യം. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ അഞ്ച് പ്രധാന വാഗ്ദാനങ്ങളിൽ നാലെണ്ണവും നൂറു ദിവസം പിന്നിട്ടിട്ടും നടപ്പിലായിട്ടില്ല.

ക്ഷേമപെൻഷൻ 3,000 രൂപയാക്കി ഉയർത്തുമെന്ന് പറഞ്ഞ് വോട്ട് വാങ്ങിയ മുഖ്യമന്ത്രി സതീശൻ, ഇപ്പോൾ 'വൈകാതെ നടപ്പാക്കും' എന്ന സ്ഥിരം പല്ലവി ആവർത്തിക്കുകയാണ്. അനർഹരായ ഗുണഭോക്താക്കൾ ഉണ്ടെന്ന് പറഞ്ഞ് പലരുടെയും പെൻഷൻ കട്ട് ചെയ്യാനാണ് സർക്കാർ നീക്കം നടത്തുന്നത്. 3,000 രൂപ കാത്തിരുന്ന പാവപ്പെട്ടവന്റെ വയറ്റത്തടിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.

സംസ്ഥാനത്തെ മുഴുവൻ കോളേജ് വിദ്യാർത്ഥിനികൾക്കും മാസം തോറും 1,000 രൂപ ധനസഹായം നൽകുമെന്ന യുഡിഎഫിന്റെ പ്രഖ്യാപനം വെറും തെരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമായി മാറി.

യുവ സംരംഭകർക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകുമെന്ന പ്രഖ്യാപനവും പാഴ്‌വാക്കായി.

ഒരു കുടുംബത്തിന് പ്രതിവർഷം 25 ലക്ഷം രൂപയുടെ ചികിത്സാ സഹായം ഉറപ്പുനൽകിയ 'ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി' ഒരു കെട്ടുകഥയായി മാറി.

ആകെ നടപ്പിലാക്കിയെന്ന് അവകാശപ്പെടുന്ന 'പ്രിയദർശിനി സൗജന്യയാത്ര' അതിലും ജനങ്ങളെ വഞ്ചിക്കുകയാണ് യുഡിഎഫ് സർക്കാർ ചെയ്തത്. കേരളത്തിലുടനീളം എല്ലാ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യയാത്ര എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇപ്പോൾ ഇത് വെറും 'ഓർഡിനറി' ബസുകളിൽ മാത്രമായി ഒതുക്കി.

100 ദിവസം കൊണ്ട് മലയാളികൾക്ക് ഒരു കാര്യം വ്യക്തമായി, വാഗ്ദാനങ്ങൾ പാലിച്ച് നാടിനെ നയിക്കാൻ ഈ സർക്കാരിന് ശേഷിയില്ല. അഞ്ചിൽ നാല് വാഗ്ദാനങ്ങളും പാഴാക്കി ജനങ്ങളെ കൊഞ്ഞനം കാട്ടുന്ന യുഡിഎഫ് സർക്കാർ കേവലം വർഗ്ഗീയ ശക്തികളുടെ പാവയായി മാറിയിരിക്കുന്നു.

#APAKADAMPolitics
#100DaysOfEnthkitty