മഹാത്മാ അയ്യങ്കാളിയുടെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന്റെ പേരിലുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെ ദളിത് ക്രൈസ്തവരുടെ സംവരണത്തിന് സംസ്ഥാന സർക്കാർ പ്രഥമ പരിഗണന നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹമാണ്.
കേരളത്തിലെ ലക്ഷക്കണക്കിന് പട്ടികജാതി ജനതയുടെ അവകാശങ്ങളും, നീറുന്ന പ്രശ്നങ്ങളും പരിഹരിക്കുന്നതിന് പകരം, മതന്യൂനപക്ഷ പ്രീണനത്തിന്റെ രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നത്.
പട്ടികജാതി സമൂഹത്തിന് ഭരണഘടന ഉറപ്പുനൽകിയ സംവരണം ആരുടെയും ഔദാര്യമല്ല. അത് അവരുടെ അവകാശമാണ്.
പട്ടികജാതിക്കാർക്ക് ലഭിക്കേണ്ട സംവരണം കവർന്നെടുത്ത് മറ്റൊരു വിഭാഗത്തിന് നൽകാനുള്ള നീക്കം ഉണ്ടായാൽ അതിനെ ശക്തമായി എതിർക്കും. ഇത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമായിരിക്കും.
അയ്യങ്കാളിയുടെ പേരിൽ സംഘടിപ്പിച്ച വേദിയിൽ തന്നെ പട്ടികജാതി സമൂഹത്തിന്റെ അവകാശങ്ങളെ ചോദ്യം ചെയ്യുന്ന സമീപനം ഒരിക്കലും അംഗീകരിക്കാനാവില്ല.
മുഖ്യമന്ത്രി പ്രസ്താവന പിൻവലിക്കണം.
പട്ടികജാതി സമൂഹത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ കേരളത്തിലെ മുഴുവൻ പട്ടികജാതി സംഘടനകളെയും ഒരുമിപ്പിച്ച് സർക്കാരിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന അധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട് വ്യക്തമാക്കി.
അവകാശങ്ങൾ സംരക്ഷിക്കപ്പെടുക തന്നെ ചെയ്യും. പ്രീണന രാഷ്ട്രീയത്തിനെതിരെ പോരാട്ടം ശക്തമാക്കും..
#APAKADAMPolitics