‼️1997-ൽ ദേവഗൗഡ സർക്കാരും ഗുജ്‌റാൾ സർക്കാരും അധികാരത്തിൽ വന്നപ്പോൾ നിർണായക പങ്കുവഹിക്കാൻ കഴിഞ്ഞ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഇന്ന് ഇന്ത്യയിൽ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്.
‼️ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ഏറ്റവും പ്രകാശമുള്ള നക്ഷത്രമായിരുന്നു പശ്ചിമ ബംഗാൾ. 42 ലോക്‌സഭാ സീറ്റുകളുള്ള ആ മണ്ണിൽ, ഇത്തവണ ബംഗാൾ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സിപിഎമ്മിന് ലഭിച്ചത് വെറും ഒരു സീറ്റാണ്.
അതുതന്നെ എസ്ഡിപിഐയുമായി സഹകരിച്ച് മത്സരിച്ചിട്ടാണ്.
‼️ബംഗാളിൽ മാത്രമല്ല, തമിഴ്‌നാട്ടിലും ഇവർ ഈ മുന്നണിയിലുണ്ടായിരുന്നു. ഒരു മുസ്ലിം ഭൂരിപക്ഷ സീറ്റിൽ എങ്ങനെയൊക്കെയോ അവർ ജയിച്ചുകയറി. ത്രിപുരയിലെ അവസ്ഥയും വളരെ മോശമാണ്.
‼️കേരളത്തിന്റെ കാര്യം നോക്കിയാൽ, ആകെയുള്ളത് 35 സീറ്റുകളാണ്. 2028 കഴിയുന്നതോടെ സിപിഎമ്മിന് രാജ്യസഭയിൽ അംഗങ്ങളില്ലാത്ത അവസ്ഥ വരും. കാരണം കേരളത്തിൽ നിന്ന് ഒരു രാജ്യസഭാ അംഗത്തെ ജയിപ്പിക്കാൻ 36 സീറ്റുകൾ വേണം.
‼️2030 കഴിയുന്നതോടെ സിപിഐയുടെ ബിനോയ് വിശ്വം കൂടി വിരമിച്ചാൽ ഇവിടുന്ന് ഒരാളും ജയിക്കില്ല. മറ്റാരുടെയെങ്കിലും ദയയുണ്ടെങ്കിൽ മാത്രം എന്തെങ്കിലും സംഭവിക്കാം.
‼️കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഈ ദയനീയ അവസ്ഥയെ മുസ്ലിം ലീഗ് പരിഹസിക്കുകയാണ് ചെയ്തത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. 'അവിടെക്കിടന്ന് ശ്വാസം മുട്ടി മരിക്കണ്ട, ഇങ്ങോട്ട് പോരൂ, ഞങ്ങൾ എന്തെങ്കിലും തരാം' എന്ന് പറയുന്നത് സിപിഐക്കാരെ പരിഹസിക്കുന്നതിന് തുല്യമാണ്.
‼️ലീഗിന് കേരളത്തിനപ്പുറത്തേക്ക് വലിയ മോഹങ്ങളൊന്നുമില്ലാത്ത പാർട്ടിയാണെന്ന് അവർക്കറിയാം. അതുകൊണ്ടുതന്നെ കേരളത്തിലെ ഈ രാഷ്ട്രീയ സാഹചര്യത്തിൽ അവർ സിപിഐക്കാരെ കളിയാക്കുകയാണ്.
അഡ്വ വി പി ശ്രീപത്മനാഭൻ
ബിജെപി സംസ്ഥാന വക്താവ്
#APAKADAMPolitics