❌ഇന്ത്യയിലെ ഈ രാഷ്ട്രീയ പാർട്ടികളുടെ കൂട്ടത്തിൽ കഴിഞ്ഞകാലങ്ങളിൽ സംഭവിച്ച തെറ്റുകൾ തിരുത്തി മുന്നേറാൻ വൈമുഖ്യമുള്ള രാഷ്ട്രീയ പ്രസ്ഥാനം എന്ന് പറയുന്നത് ഇടതുപക്ഷമാണ്. പ്രത്യേകിച്ച് സിപിഎമ്മാണ്. അവർ എപ്പോഴും 'ഞാൻ പിടിച്ച മുയലിന് മൂന്നു കൊമ്പ്' എന്ന സിദ്ധാന്തവുമായി മുന്നോട്ടുപോകുന്നവരാണ്. ‼️സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ എന്നു പറഞ്ഞാൽ ആളുകൾ ഇപ്പോൾ ചിരിക്കില്ലേ? എന്തിനാണ് ഈ പൊളിറ്റ് ബ്യൂറോയൊക്കെ കൂടുന്നത്? നിങ്ങൾക്ക് കേരളത്തിനപ്പുറം എവിടെയാണുള്ളത് എന്ന് ചോദിക്കുന്ന ഒരു അവസ്ഥയാണ്. എന്നിട്ടും ഒന്നും പഠിച്ചിട്ടില്ല. ‼️തങ്ങൾക്കെതിരെ വോട്ട് ചെയ്ത ജനങ്ങൾക്കാണ് അബദ്ധം പറ്റിയത് എന്നൊക്കെയാണ് ഇവർ പറയുന്നത്. നാലഞ്ചു പത്രം വായിക്കുന്ന, അഞ്ചാറു ചാനൽ കാണുന്ന, വിദ്യാഭ്യാസത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന, എല്ലാത്തിലും നമ്പർ വൺ ആണെന്ന് ഇവർ തന്നെ കൊട്ടിഘോഷിക്കുന്ന കേരളത്തിലെ ജനങ്ങളെയാണ്, ജനങ്ങൾ തെറ്റിദ്ധരിച്ചതാണ് എന്ന് ഇവർ പറയുന്നത്. അപ്പോൾ സത്യം പറഞ്ഞാൽ അവർ ജനങ്ങളെ പരിഹസിക്കുകയാണ്. ‼️ഇവിടെ തെറ്റിദ്ധാരണയല്ല, എന്തൊക്കെയോ ചില മൂഢവിശ്വാസങ്ങൾ മുറുകെപ്പിടിച്ച് ഇതുതന്നെ ശരി ഇതുതന്നെ ശരി എന്നു പറഞ്ഞ് മുന്നോട്ടുപോകുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ‼️ദൈവം തമ്പുരാൻ തന്നെ വിചാരിച്ചാലും ഇവരെ രക്ഷിക്കാൻ പറ്റില്ല എന്നൊരു അവസ്ഥയിൽ സ്വയം പോയി നിൽക്കുകയാണ്. അപ്പോൾ അവരെ ഇനിയിപ്പോൾ നമുക്ക് എന്തു ചെയ്യാൻ സാധിക്കും? കൗതുകത്തോടെ നോക്കിക്കാണുക എന്നല്ലാതെ മറ്റൊന്നും ഇതിൽ ചെയ്യാനില്ല. അഡ്വ വി പി ശ്രീപത്മനാഭൻ ബിജെപി സംസ്ഥാന വക്താവ് #APAKADAMPolitics

❌ഇന്ത്യയിലെ ഈ രാഷ്ട്രീയ പാർട്ടികളുടെ കൂട്ടത്തിൽ കഴിഞ്ഞകാലങ്ങളിൽ സംഭവിച്ച തെറ്റുകൾ തിരുത്തി മുന്നേറാൻ വൈമുഖ്യമുള്ള രാഷ്ട്രീയ പ്രസ്ഥാനം എന്ന് പറയുന്നത് ഇടതുപക്ഷമാണ്. പ്രത്യേകിച്ച് സിപിഎമ്മാണ്. അവർ എപ്പോഴും 'ഞാൻ പിടിച്ച മുയലിന് മൂന്നു കൊമ്പ്' എന്ന സിദ്ധാന്തവുമായി മുന്നോട്ടുപോകുന്നവരാണ്.

‼️സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ എന്നു പറഞ്ഞാൽ ആളുകൾ ഇപ്പോൾ ചിരിക്കില്ലേ? എന്തിനാണ് ഈ പൊളിറ്റ് ബ്യൂറോയൊക്കെ കൂടുന്നത്? നിങ്ങൾക്ക് കേരളത്തിനപ്പുറം എവിടെയാണുള്ളത് എന്ന് ചോദിക്കുന്ന ഒരു അവസ്ഥയാണ്. എന്നിട്ടും ഒന്നും പഠിച്ചിട്ടില്ല.

‼️തങ്ങൾക്കെതിരെ വോട്ട് ചെയ്ത ജനങ്ങൾക്കാണ് അബദ്ധം പറ്റിയത് എന്നൊക്കെയാണ് ഇവർ പറയുന്നത്. നാലഞ്ചു പത്രം വായിക്കുന്ന, അഞ്ചാറു ചാനൽ കാണുന്ന, വിദ്യാഭ്യാസത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന, എല്ലാത്തിലും നമ്പർ വൺ ആണെന്ന് ഇവർ തന്നെ കൊട്ടിഘോഷിക്കുന്ന കേരളത്തിലെ ജനങ്ങളെയാണ്, ജനങ്ങൾ തെറ്റിദ്ധരിച്ചതാണ് എന്ന് ഇവർ പറയുന്നത്. അപ്പോൾ സത്യം പറഞ്ഞാൽ അവർ ജനങ്ങളെ പരിഹസിക്കുകയാണ്.

‼️ഇവിടെ തെറ്റിദ്ധാരണയല്ല, എന്തൊക്കെയോ ചില മൂഢവിശ്വാസങ്ങൾ മുറുകെപ്പിടിച്ച് ഇതുതന്നെ ശരി ഇതുതന്നെ ശരി എന്നു പറഞ്ഞ് മുന്നോട്ടുപോകുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.

‼️ദൈവം തമ്പുരാൻ തന്നെ വിചാരിച്ചാലും ഇവരെ രക്ഷിക്കാൻ പറ്റില്ല എന്നൊരു അവസ്ഥയിൽ സ്വയം പോയി നിൽക്കുകയാണ്. അപ്പോൾ അവരെ ഇനിയിപ്പോൾ നമുക്ക് എന്തു ചെയ്യാൻ സാധിക്കും? കൗതുകത്തോടെ നോക്കിക്കാണുക എന്നല്ലാതെ മറ്റൊന്നും ഇതിൽ ചെയ്യാനില്ല.

അഡ്വ വി പി ശ്രീപത്മനാഭൻ
ബിജെപി സംസ്ഥാന വക്താവ്

#APAKADAMPolitics