അധികാരത്തിലെത്തി 100 ദിവസം തികഞ്ഞ സതീശൻ സർക്കാരിന്റെ വാഗ്ദാനങ്ങൾ വെള്ളത്തിൽ… ജനങ്ങൾ പെരുവഴിയിൽ... അധികാരക്കസേരയിൽ 100 ദിവസം പൂർത്തിയാക്കുന്ന വിഡി സതീശൻ സർക്കാരിന്റെ പ്രോഗ്രസ് കാർഡ് പുറത്തുവരുമ്പോൾ കേരളത്തിലെ ജനങ്ങൾക്ക് ലഭിച്ചത് വട്ടപ്പൂജ്യം. വോട്ടുനേടാൻ വേണ്ടി ക്ഷേമപെൻഷൻ 3,000 രൂപയാക്കുമെന്ന് പാവപ്പെട്ടവരെ പറഞ്ഞു മോഹിപ്പിച്ച മുഖ്യമന്ത്രി ഇപ്പോൾ "വൈകാതെ നടപ്പാക്കാം" എന്ന സ്ഥിരം പല്ലവിയുമായി ജനത്തെ പുച്ഛിക്കുകയാണ്. കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം തോറും ആയിരം രൂപ കൈകളിൽ വെച്ചുതരുമെന്ന് കരുതിയവർ യുഡിഎഫിന്റെ വെറും ഇലക്ഷൻ ഗിമ്മിക്കിൽ വീണുപോയെന്ന് തിരിച്ചറിയാൻ നൂറു ദിവസം വേണ്ടി വന്നു. 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ കിട്ടുമെന്ന് മോഹിച്ച യുവ സംരംഭകരെയാകെ ഈ സർക്കാർ ഇപ്പോൾ വഴിയാധാരമാക്കിയിരിക്കുന്നു. 25 ലക്ഷം രൂപയുടെ 'ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്' എന്ന കെട്ടുകഥ വിശ്വസിച്ചു ചികിത്സാ സഹായം കാത്തിരിക്കുന്ന പാവങ്ങൾക്ക് നിരാശ മാത്രമാണ് ബാക്കി. വാഗ്ദാനങ്ങൾ ഓരോന്നായി ജലരേഖയായി മാറുന്നതും, ഭരണശേഷിയില്ലാത്ത സർക്കാർ വർഗ്ഗീയ ശക്തികളുടെ താളത്തിന് തുള്ളുന്ന പാവകളായി മാറുന്നതുമാണ് കഴിഞ്ഞ 100 ദിവസം കൊണ്ട് കേരളം കണ്ടത്. ചുരുക്കത്തിൽ, 100 ദിവസം കൊണ്ട് മലയാളിക്ക് ഒരുകാര്യം വ്യക്തമായി, സതീശന് അധികാരം കിട്ടി... നമ്മുക്ക് ഒന്നും കിട്ടിയില്ല .. സതീശന്റെ വാക്കും പഴയ ചാക്കും തമ്മിൽ വലിയ വ്യത്യാസം ഇല്ല… #APAKADAMPolitics #100DaysOfEnthKitty

അധികാരത്തിലെത്തി 100 ദിവസം തികഞ്ഞ സതീശൻ സർക്കാരിന്റെ വാഗ്ദാനങ്ങൾ വെള്ളത്തിൽ…

ജനങ്ങൾ പെരുവഴിയിൽ...

അധികാരക്കസേരയിൽ 100 ദിവസം പൂർത്തിയാക്കുന്ന വിഡി സതീശൻ സർക്കാരിന്റെ പ്രോഗ്രസ് കാർഡ് പുറത്തുവരുമ്പോൾ കേരളത്തിലെ ജനങ്ങൾക്ക് ലഭിച്ചത് വട്ടപ്പൂജ്യം.

വോട്ടുനേടാൻ വേണ്ടി ക്ഷേമപെൻഷൻ 3,000 രൂപയാക്കുമെന്ന് പാവപ്പെട്ടവരെ പറഞ്ഞു മോഹിപ്പിച്ച മുഖ്യമന്ത്രി ഇപ്പോൾ "വൈകാതെ നടപ്പാക്കാം" എന്ന സ്ഥിരം പല്ലവിയുമായി ജനത്തെ പുച്ഛിക്കുകയാണ്.

കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം തോറും ആയിരം രൂപ കൈകളിൽ വെച്ചുതരുമെന്ന് കരുതിയവർ യുഡിഎഫിന്റെ വെറും ഇലക്ഷൻ ഗിമ്മിക്കിൽ വീണുപോയെന്ന് തിരിച്ചറിയാൻ നൂറു ദിവസം വേണ്ടി വന്നു.

5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ കിട്ടുമെന്ന് മോഹിച്ച യുവ സംരംഭകരെയാകെ ഈ സർക്കാർ ഇപ്പോൾ വഴിയാധാരമാക്കിയിരിക്കുന്നു.

25 ലക്ഷം രൂപയുടെ 'ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്' എന്ന കെട്ടുകഥ വിശ്വസിച്ചു ചികിത്സാ സഹായം കാത്തിരിക്കുന്ന പാവങ്ങൾക്ക് നിരാശ മാത്രമാണ് ബാക്കി.

വാഗ്ദാനങ്ങൾ ഓരോന്നായി ജലരേഖയായി മാറുന്നതും, ഭരണശേഷിയില്ലാത്ത സർക്കാർ വർഗ്ഗീയ ശക്തികളുടെ താളത്തിന് തുള്ളുന്ന പാവകളായി മാറുന്നതുമാണ് കഴിഞ്ഞ 100 ദിവസം കൊണ്ട് കേരളം കണ്ടത്.

ചുരുക്കത്തിൽ, 100 ദിവസം കൊണ്ട് മലയാളിക്ക് ഒരുകാര്യം വ്യക്തമായി, സതീശന് അധികാരം കിട്ടി...

നമ്മുക്ക് ഒന്നും കിട്ടിയില്ല ..

സതീശന്റെ വാക്കും പഴയ ചാക്കും തമ്മിൽ വലിയ വ്യത്യാസം ഇല്ല…

#APAKADAMPolitics
#100DaysOfEnthKitty