❌ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമുള്ള ഒരു അടവുനയത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിയുടെ കാന്തപുരത്തെ തിരുത്തിയുള്ള പ്രസ്താവന. അല്ലെങ്കിൽ, അക്കൂട്ടത്തിൽ മുസ്ലിം ലീഗിനെയും ഇക്കാര്യത്തിൽ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറാകേണ്ടിയിരുന്നു.
⛔ കാന്തപുരത്തിന്റെ പ്രസ്താവന കേവലം സ്ത്രീവിരുദ്ധത മാത്രമല്ല; അത് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവും ദേശവിരുദ്ധവുമാണ്. മാത്രമല്ല, മതരാഷ്ട്രവാദത്തിന്റെ ആദ്യ വെടിയൊച്ചയാണ് അതിലൂടെ ഉയരുന്നത്.
⛔ കേരളത്തെ താലിബാനിസത്തിലേക്ക് നയിക്കാൻ ഇവിടെ ജമാഅത്തെ ഇസ്‌ലാമിയും മുസ്ലിം ലീഗും ഉൾപ്പെടെയുള്ള സംഘടനകൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ മുന്നിൽ കീഴ്‌പെടുന്ന സമീപനമാണ് കോൺഗ്രസിനും യുഡിഎഫിനുമുള്ളത്.
⛔ ഭരണമുന്നണിയിലെ പ്രമുഖ ഘടകകക്ഷിയാണ് ഈ ഭ്രാന്തൻ ന്യായത്തെ ന്യായീകരിക്കുന്നത്. കേവലം കാന്തപുരം മാത്രമല്ല, മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ മതരാഷ്ട്രവാദ സംഘടനകളുടെ അജണ്ടകളുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിന് അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രിയും ഭരണമുന്നണിയായ യുഡിഎഫും സ്വീകരിക്കുന്നത്.
⛔ ഇത് അപകടകരമായ സാഹചര്യത്തിലേക്കാണ് കേരളത്തെ തള്ളിവിടുന്നത് എന്നതാണ് ഭാരതീയ ജനതാ പാർട്ടിയുടെ അഭിപ്രായം.
ശ്രീ പി കെ കൃഷ്ണദാസ്
ബിജെപി ദേശീയ നിർവാഹക സമിതി അംഗം
#APAKADAMPolitics
#100DaysOfEnthKitty