‼️ കാന്തപുരത്തിന്റെ പ്രസ്താവനയിൽ നമ്മുടെ പ്രതിപക്ഷ നേതാവ് ഇതുവരെ വാ തുറന്നിട്ടില്ല.
🔹 സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി വാ തുറന്നിട്ടില്ല.
◼️ സ്ത്രീസ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ലിംഗസമത്വത്തിന്റെയും പേരിൽ വാടകയ്ക്കടുത്ത ചില സ്ത്രീകളെ ശബരിമലയിലേക്ക് അയച്ച്, അവിടുത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഭരണത്തിന്റെ പിൻബലത്തോടുകൂടി തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് സിപിഎം.
◼️ അന്നത്തെ മുഖ്യമന്ത്രിയാണ് ഇന്നത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇത്രയും ഭരണഘടനാവിരുദ്ധവും സ്ത്രീവിരുദ്ധവുമായ പ്രസ്താവന വന്നിട്ടും, ഭരണപക്ഷത്തെ തന്നെ മുസ്ലിം ലീഗ് അതിനെ നിരുപാധികം പിന്തുണച്ചിട്ടും എന്തുകൊണ്ടാണ് മാർക്സിസ്റ്റ് പാർട്ടി മൗനം പാലിക്കുന്നത്?
❓ എന്തുകൊണ്ടാണ് പ്രതിപക്ഷ നേതാവ് മൗനം പാലിക്കുന്നത്?
◼️ ഇവിടെ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയെപ്പോലെയുള്ള തീവ്രവാദ സംഘടനകളാണ്.
◼️ മാർക്സിസ്റ്റ് പാർട്ടി നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ അതിദയനീയമായ പരാജയത്തിന്റെ കാരണങ്ങളിലൊന്നായി കണ്ടെത്തിയത്, വെള്ളാപ്പള്ളി നടേശന്റെ ചില പ്രസ്താവനകളോടുള്ള പ്രതികരണം മയപ്പെട്ടുപോയി എന്നുള്ളതാണ്.
◼️ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയിൽ വർഗീയതയൊന്നുമില്ല. സാമൂഹികനീതിയുടെ നിഷേധം, സാമ്പത്തിക അസമത്വം, വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമുദായം അനുഭവിക്കുന്ന അവഗണന എന്നിവയാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
◼️ ഇതിൽ പ്രതിഷേധിച്ചതിന്റെ തീവ്രത കുറഞ്ഞുപോയി എന്നുള്ളതാണ് മാർക്സിസ്റ്റ് പാർട്ടി പരാജയത്തിന് കാരണമായി പൊതുസമൂഹത്തിനു മുൻപിൽ അവതരിപ്പിക്കുന്നത്.
◼️ വെള്ളാപ്പള്ളി നടേശനെ ക്രൂശിക്കാൻ തയ്യാറായിട്ടുള്ള സിപിഎം, എന്തുകൊണ്ട് മുസ്ലിം ലീഗിനോടും കാന്തപുരത്തോടും ഈ സമീപനം കാണിക്കുന്നില്ല?
◼️ അപകടകരമായ രാഷ്ട്രീയത്തിലേക്കാണ് കേരളം കടന്നുപോകുന്നത്. ഭരണമുന്നണി മാത്രമല്ല, പ്രതിപക്ഷ മുന്നണിയും ഇത്തരം തീവ്രവാദ സംഘടനകളുടെ അജണ്ടയ്ക്കനുസരിച്ചാണ് മുന്നോട്ടു പോകുന്നത്.
ശ്രീ പി കെ കൃഷ്ണദാസ്
ബിജെപി ദേശീയ നിർവാഹക സമിതി അംഗം
#APAKADAMPolitics
#100DaysOfEnthKitty