✅ തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി പാപ്പനംകോട്ടുനിന്ന് നേമം റെയിൽവേ സ്റ്റേഷൻ വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLA മുഖ്യമന്ത്രിക്ക് കത്ത് നൽകി.
🔹 നിലവിൽ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്ന പദ്ധതി പാപ്പനംകോട് മുതൽ ഈഞ്ചക്കൽ വരെയാണ്.
🔹 എന്നാൽ, തെക്കൻ തിരുവനന്തപുരത്തിന്റെ ഗതാഗത ആവശ്യങ്ങൾ കൂടി പരിഗണിച്ച് മെട്രോ പദ്ധതിയുടെ തുടക്കം നേമം റെയിൽവേ സ്റ്റേഷനിൽ നിന്നാക്കണമെന്നാണ് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടിരിക്കുന്നത്.
🔹 നേമം വരെ മെട്രോ എത്തുന്നതോടെ തെക്കൻ തിരുവനന്തപുരത്തെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകും.
🔹 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിനും മെട്രോ കണക്റ്റിവിറ്റി കൂടുതൽ പ്രയോജനകരമാകും.
🔹 തിരുവനന്തപുരം നഗരത്തിന്റെ വികസനവും ഭാവിയിലെ ഗതാഗത ആവശ്യങ്ങളും മുന്നിൽക്കണ്ടുള്ള ഇടപെടലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ നടത്തിയിരിക്കുന്നത്.
#VikasitaKeralam
#PoliticsOfPerformance