പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഭാരതം വെറുമൊരു ഭൂപ്രദേശം മാത്രമല്ല; അദ്ദേഹം ശ്വസിക്കുന്നതും ചിന്തിക്കുന്നതും ധ്യാനിക്കുന്നതും ജീവിക്കുന്നതും ഭാരതത്തിനു വേണ്ടിയാണ്. അദ്ദേഹം ഭാരതമാതാവിനെ സേവിക്കുക മാത്രമല്ല ചെയ്തത്, മറിച്ച് തന്റെ ജീവിതം മുഴുവൻ ഭാരതമാതാവിനായി സമർപ്പിക്കുകയാണുണ്ടായത്. രാപകലില്ലാതെ, വിശ്രമമില്ലാതെ, ഒരിടവേള പോലും എടുക്കാതെ നമ്മുടെ രാജ്യത്തിന്റെ ഭൗതിക പുരോഗതിക്കും ആത്മീയ ഉണർവിനുമായി അദ്ദേഹം പ്രയത്നിക്കുന്നു. മോദി സർക്കാരിന് കീഴിൽ ഇന്ന് രാജ്യത്തുടനീളം സംഭവിക്കുന്ന പല മാറ്റങ്ങളും ഞാൻ ദീർഘകാലമായി മനസ്സിൽ താലോലിച്ച കാഴ്ചപ്പാടുകളെയാണ് പ്രതിഫലിപ്പിക്കുന്നത്. ക്ഷേത്രപരിസരങ്ങൾ പോലെ നഗരങ്ങളും തെരുവുകളും നദികളും ശുചിയായി സൂക്ഷിക്കണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. ‘സ്വച്ഛ് ഭാരത് മിഷൻ’, ‘നമാമി ഗംഗെ’, ‘മിഷൻ ലൈഫ് (LiFE)’ തുടങ്ങിയ പദ്ധതികളിലൂടെ ശ്രീ നരേന്ദ്ര മോദി ഈ ശുചിത്വ യജ്ഞം രാജ്യമെമ്പാടും വിജയകരമായി വ്യാപിപ്പിച്ചു. ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’, ‘സുകന്യ സമൃദ്ധി യോജന’, പ്രസവാവധി നീട്ടിയത്, വനിതാ സംവരണ ബിൽ തുടങ്ങിയവയിലൂടെ സ്ത്രീകളുടെ അന്തസ്സും പങ്കാളിത്തവും വർദ്ധിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ മോദിയുടെ നയങ്ങൾ നമ്മുടെ ജീവിതത്തിന്റെ അനേകം മേഖലകളെ എങ്ങനെയെല്ലാം സ്പർശിച്ചു എന്ന് കാണുമ്പോൾ എനിക്ക് അത്യധികം സന്തോഷമുണ്ട്. ഭാരതത്തിന്റെ നഷ്ടപ്പെട്ട മഹത്വം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തിനായി സമർപ്പിതനായ ഒരു നേതാവായാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. ഹൃദയം കൊണ്ട് അദ്ദേഹം ഒരു സന്യാസിയാണ്, പ്രവൃത്തിയിൽ ഒരു കർമ്മയോഗിയും സാമൂഹിക പരിഷ്കർത്താവും. -ശ്രീ മാതാ അമൃതാനന്ദമയി #Seva #PoliticsOfSeva #PoliticsOfPerformance

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഭാരതം വെറുമൊരു ഭൂപ്രദേശം മാത്രമല്ല; അദ്ദേഹം ശ്വസിക്കുന്നതും ചിന്തിക്കുന്നതും ധ്യാനിക്കുന്നതും ജീവിക്കുന്നതും ഭാരതത്തിനു വേണ്ടിയാണ്.

അദ്ദേഹം ഭാരതമാതാവിനെ സേവിക്കുക മാത്രമല്ല ചെയ്തത്, മറിച്ച് തന്റെ ജീവിതം മുഴുവൻ ഭാരതമാതാവിനായി സമർപ്പിക്കുകയാണുണ്ടായത്. രാപകലില്ലാതെ, വിശ്രമമില്ലാതെ, ഒരിടവേള പോലും എടുക്കാതെ നമ്മുടെ രാജ്യത്തിന്റെ ഭൗതിക പുരോഗതിക്കും ആത്മീയ ഉണർവിനുമായി അദ്ദേഹം പ്രയത്നിക്കുന്നു.

മോദി സർക്കാരിന് കീഴിൽ ഇന്ന് രാജ്യത്തുടനീളം സംഭവിക്കുന്ന പല മാറ്റങ്ങളും ഞാൻ ദീർഘകാലമായി മനസ്സിൽ താലോലിച്ച കാഴ്ചപ്പാടുകളെയാണ് പ്രതിഫലിപ്പിക്കുന്നത്.

ക്ഷേത്രപരിസരങ്ങൾ പോലെ നഗരങ്ങളും തെരുവുകളും നദികളും ശുചിയായി സൂക്ഷിക്കണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. ‘സ്വച്ഛ് ഭാരത് മിഷൻ’, ‘നമാമി ഗംഗെ’, ‘മിഷൻ ലൈഫ് (LiFE)’ തുടങ്ങിയ പദ്ധതികളിലൂടെ ശ്രീ നരേന്ദ്ര മോദി ഈ ശുചിത്വ യജ്ഞം രാജ്യമെമ്പാടും വിജയകരമായി വ്യാപിപ്പിച്ചു.

‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’, ‘സുകന്യ സമൃദ്ധി യോജന’, പ്രസവാവധി നീട്ടിയത്, വനിതാ സംവരണ ബിൽ തുടങ്ങിയവയിലൂടെ സ്ത്രീകളുടെ അന്തസ്സും പങ്കാളിത്തവും വർദ്ധിച്ചു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ മോദിയുടെ നയങ്ങൾ നമ്മുടെ ജീവിതത്തിന്റെ അനേകം മേഖലകളെ എങ്ങനെയെല്ലാം സ്പർശിച്ചു എന്ന് കാണുമ്പോൾ എനിക്ക് അത്യധികം സന്തോഷമുണ്ട്.

ഭാരതത്തിന്റെ നഷ്ടപ്പെട്ട മഹത്വം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തിനായി സമർപ്പിതനായ ഒരു നേതാവായാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. ഹൃദയം കൊണ്ട് അദ്ദേഹം ഒരു സന്യാസിയാണ്, പ്രവൃത്തിയിൽ ഒരു കർമ്മയോഗിയും സാമൂഹിക പരിഷ്കർത്താവും.

-ശ്രീ മാതാ അമൃതാനന്ദമയി

#Seva
#PoliticsOfSeva
#PoliticsOfPerformance