‼️വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇൻഡി മുന്നണിയുടെ നേതാക്കന്മാരോടൊപ്പം കേരളത്തിന്റെ മുഖ്യമന്ത്രി ഇന്നലെ ഡൽഹിയിൽ ജന്തർമന്ദറിൽ സമരം ചെയ്യുകയുണ്ടായി.
🔹വോട്ടർപട്ടിക പരിഷ്കരണത്തിന് ശേഷം നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് കേരളത്തിൽ വിജയിക്കുകയുണ്ടായി.
🔹വോട്ടർപട്ടിക പരിഷ്കരണം തെറ്റായിരുന്നുവെങ്കിൽ ഏറ്റവും ആദ്യം രാജിവയ്ക്കേണ്ടത് മുഖ്യമന്ത്രി വി ഡി സതീശനാണ്.
❓കേരളത്തിന്റെ മുഖ്യമന്ത്രി വി ഡി സതീശൻ രാജിവയ്ക്കാൻ തയ്യാറാണോ?
🔹ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട്, “വോട്ടർപട്ടിക പരിഷ്കരണത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. ഈ കള്ള വോട്ടർപട്ടിക വച്ചുകൊണ്ടാണ് ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്, വിജയിച്ചത്. അതുകൊണ്ട് കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കാൻ ഞാൻ തയ്യാറല്ല” എന്ന് പറഞ്ഞുകൊണ്ട് രാജിവയ്ക്കാനുള്ള ആർജവം വി ഡി സതീശൻ കാണിക്കുമോ?
🔹എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചുകൊണ്ടാണ് ഭരണതലവനായ കേരളത്തിന്റെ മുഖ്യമന്ത്രി ഇന്നലെ ആ സമരവേദിയിൽ നടത്തിയിട്ടുള്ള കാര്യങ്ങളും പ്രഖ്യാപനങ്ങളുമൊക്കെ. അത് ഇന്ത്യൻ ജനാധിപത്യത്തിന് തന്നെ കളങ്കമായി മാറിയിരിക്കുകയാണ്.
🔹തീവ്രവാദി ആക്രമണം നേരിട്ട ഭാരതീയനായ പൈലറ്റിനെ ഇസ്രയേൽ സേന പോലും അഭിനന്ദിച്ചു. അദ്ദേഹത്തെ ഒന്ന് അഭിനന്ദിക്കാൻ കേരളത്തിന്റെ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. മന്ത്രിസഭ തയ്യാറായിട്ടില്ല.
🔹എന്നിട്ടാണ് കള്ളം പ്രചരിപ്പിച്ചുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ, ഈ രാജ്യത്ത് ഏറ്റവും അധികം നന്മകൾ ചെയ്യുന്ന, ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന നരേന്ദ്രമോദിയുടെ ഗവൺമെന്റിനെ അസ്ഥിരപ്പെടുത്താൻ ഡൽഹിയിൽ നടക്കുന്ന സമരകോലാഹലങ്ങളിൽ മുഖ്യമന്ത്രി പങ്കെടുത്തത്.
❓കേരളത്തിന് എന്ത് കിട്ടി...?
🔹അപകട രാഷ്ട്രീയം…
ശ്രീ ബി ബി ഗോപകുമാർ MLA
ബിജെപി നിയമസഭാ കക്ഷി നേതാവ്
#EnthKitty
#APAKADAMPolitics