‼️വി ഡി സതീശന്റെ ഗവൺമെന്റ് നാലുമാസം പൂർത്തിയാവുകയാണ്. നാലുമാസക്കാലത്തെ സതീശന്റെ ഗവൺമെന്റ്, പിണറായി വിജയൻ ഗവൺമെന്റിന്റെ ഒരാവർത്തനം മാത്രമാണ് എന്ന് ഈ ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ടിരിക്കുന്നു.
🔸പിണറായി വിജയനും, അദ്ദേഹം നേതൃത്വം നൽകിയ സർക്കാരിനും എതിരായി എന്തെല്ലാം കുറ്റപത്രമാണോ കഴിഞ്ഞ പത്ത് വർഷക്കാലം കേരളത്തിലെ ജനം നൽകിയിട്ടുള്ളത്, പ്രതിപക്ഷം നൽകിയിട്ടുള്ളത്, അതിന്റെയെല്ലാം ആവർത്തനമാണ് കഴിഞ്ഞ നാല് മാസക്കാലത്തെ വി ഡി സതീശന്റെ ഗവൺമെന്റിനെ സംബന്ധിച്ചിടത്തോളമുള്ള അനുഭവവും.
🔸പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ ഉന്നയിച്ചിരുന്ന പല കാര്യങ്ങളും ഇപ്പോൾ അദ്ദേഹം വിഴുങ്ങുകയാണ്, അതെല്ലാം ആവർത്തിക്കുകയാണ്.
🔸കഴിഞ്ഞ ഗവൺമെന്റ് ഭരണപരിഷ്കാര ചെയർമാനെ നിശ്ചയിച്ചപ്പോ അങ്ങനൊരു പദവിയുടെ ആവശ്യമെന്താണ് എന്ന് ചോദിച്ച വ്യക്തിയാണ് സതീശൻ. ഇപ്പോൾ ഈ ഗവൺമെന്റ് ഭരണപരിഷ്കാര ചെയർമാനെ നിശ്ചയിച്ചിരിക്കുന്നു.
🔸യുഡിഎഫിന്റെ കൺവീനർ പോലും അറിയാതെയും, ആലോചിക്കാതെയും ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി തീരുമാനമെടുത്തിരിക്കുന്നു.
🔸കഴിഞ്ഞ ഗവൺമെന്റ് ഡൽഹിയിൽ ഒരു പ്രതിനിധിയെ നിശ്ചയിച്ചപ്പോൾ പിന്നെ എംപിമാർക്ക് എന്താണ് ജോലി? എന്ന് ചോദിച്ച വ്യക്തിയാണ് വി ഡി സതീശൻ. അദ്ദേഹം മുഖ്യമന്ത്രി ആയതിനുശേഷവും ഈ ഗവൺമെന്റും ഡൽഹിയിൽ ഒരു പ്രതിനിധിയെ നിശ്ചയിക്കാൻ തീരുമാനിച്ചിരിക്കുന്നു.
❓ഇപ്പോൾ യുഡിഎഫിന്റെ എം പിമാർക്ക് എന്താണ് പണി?
🔸നാല് മാസക്കാലം കൊണ്ട് പത്ത് കൊല്ലത്തെ പിണറായി വിജയനെ കടത്തിവെട്ടുന്ന രീതിയിൽ അഴിമതിയും, ധൂർത്തും ഈ ഗവൺമെന്റിന്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ്.
🔸വി ഡി സതീശനും, യുഡിഎഫും പുതുയുഗമല്ല സൃഷ്ടിച്ചിട്ടുള്ളത്.
🔸പത്ത് വർഷക്കാലത്തെ പിണറായി വിജയന്റെ പരാജയപ്പെട്ട കാലത്തിന്റെ ആവർത്തനം മാത്രമാണ് കേരളത്തിൽ നടത്തുന്നത് എന്നതാണ് യാഥാർത്ഥ്യം.
❓കേരളത്തിന് എന്ത് കിട്ടി...?
🔸അപകട രാഷ്ട്രീയം…
ശ്രീ എം ടി രമേശ്
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി
#EnthKitty
#RandallaOnnanu
#APAKADAMPolitics