❌രണ്ടു-മൂന്നു ദിവസമായി ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്നത് രാജ്യത്തിലെ ജനാധിപത്യ സംവിധാനങ്ങളെ ആകെ ദുർബലപ്പെടുത്താൻ വേണ്ടിയിട്ടുള്ള പരിശ്രമത്തിൻ്റെ ഭാഗമാണ്.
♦️ജനാധിപത്യ സംവിധാനങ്ങളെയും, ജനാധിപത്യ സ്ഥാപനങ്ങളെയും ദുർബലപ്പെടുത്താൻ അതിൻ്റെ വിശ്വാസ്യത ഇല്ലാതാക്കാൻ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ നേതാവ് തന്നെ തയ്യാറാകുന്നു.
♦️രാജ്യത്തിലെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെല്ലാം അസംബന്ധമാണെങ്കിൽ ആ തെരഞ്ഞെടുപ്പ് നടപടിക്രമത്തിലൂടെ പ്രതിപക്ഷ നേതാവായിട്ടുള്ള വ്യക്തിയല്ലേ രാഹുൽ ഗാന്ധി?
❓അദ്ദേഹം എങ്ങനെയാണ് ഇങ്ങനെ പ്രതിപക്ഷ നേതാവ് എന്നുള്ള സംരക്ഷണം ഉപയോഗിക്കുന്നത്?
❓യുഡിഎഫിന്റെയും, കോൺഗ്രസിൻ്റെയും മുഖ്യമന്ത്രിമാർ എങ്ങനെയാണ് ആ പദവി ഉപയോഗിക്കുന്നത്?
❓ അങ്ങനെയാണെങ്കിൽ എല്ലാ തെരഞ്ഞെടുപ്പുകളും ചോദ്യം ചെയ്യേണ്ടതല്ലേ?
❓ചില തിരഞ്ഞെടുപ്പുകൾ മാത്രം ചോദ്യം ചെയ്യുകയും, ചിലതെല്ലാം സ്വീകരിക്കുകയും ചെയ്തതിൻറെ യുക്തി എന്താണ്?
♦️അതുകൊണ്ടാണ് ബിജെപി പറയുന്നത്.
🔹ഇതൊരു പൊറാട്ട് നാടകമാണ്.
🔹ഇത് അപഹാസ്യമാണ്.
🔹ഇത് ജനാധിപത്യത്തെയും, ജനാധിപത്യ സ്ഥാപനങ്ങളെയും ബോധപൂർവ്വം ദുർബലപ്പെടുത്താൻ വേണ്ടിയിട്ടുള്ള പരിശ്രമമാണ് എന്ന്.
♦️ഇത് രാഹുൽ ഗാന്ധിയും, കോൺഗ്രസും ആദ്യമായിട്ടല്ല ചെയ്യുന്നത്.
🔹രണ്ടായിരത്തി പതിനാല് മുതൽ കോൺഗ്രസ് ഇത് ആവർത്തിച്ച് കൊണ്ടിരിക്കുകയാണ്.
🔹രാജ്യത്തെ പ്രധാനപ്പെട്ട ഒരു പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ നേതൃത്വം നമ്മുടെ നാട്ടിലെ എല്ലാ വ്യവസ്ഥാപിതമായിട്ടുള്ള സംവിധാനങ്ങളെയും ദുർബലപ്പെടുത്തുകയാണ്, ചോദ്യം ചെയ്യുകയാണ്.
❓നടന്ന തെരഞ്ഞെടുപ്പുകളെല്ലാം അസാധുവാണെങ്കിൽ കേരളത്തിലെ തിരഞ്ഞെടുപ്പും അസാധുവല്ലേ?
♦️കേരളത്തിൽ തെരഞ്ഞെടുപ്പ് നടന്ന് യുഡിഎഫ് വിജയിച്ചപ്പോൾ അന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞത് എസ്ഐആർ ഉള്ളതുകൊണ്ടാണ് ഞങ്ങൾ വിജയിച്ചത് എന്നാണ്.
♦️തളിപ്പറമ്പിലും, പയ്യന്നൂരിലും അടക്കം സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ SIR ഫലപ്രദമായി നടപ്പിലാക്കി കള്ളവോട്ട് തടയുന്നത് കൊണ്ടാണ് ഞങ്ങൾ ജയിച്ചത് എന്ന് പറഞ്ഞത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ്.
❓കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയം കോൺഗ്രസ് അംഗീകരിക്കുന്നുണ്ടോ, ഇല്ലയോ?
🔹രാഹുൽ ഗാന്ധി മറുപടി പറയേണ്ടതാണ്.
♦️രാഹുൽ ഗാന്ധി ആദ്യം ചെയ്യേണ്ടത് വി ഡി സതീശനോട് രാജിവെക്കാൻ ആവശ്യപ്പെടുകയാണ്.
🔹കേരളത്തിലെ മുഖ്യമന്ത്രി വി ഡി സതീശൻ ഡൽഹിയിൽ പോയി സമരം ചെയ്യുമ്പോ ആ സമരത്തോട് എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രിസ്ഥാനം രാജിവക്കുക എന്നതാണ്.
❓കേരളത്തിന് എന്ത് കിട്ടി...?
♦️അപകട രാഷ്ട്രീയം…
ശ്രീ എം ടി രമേശ്
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി
#EnthKitty
#RandallaOnnanu
#APAKADAMPolitics