‼️അഴിമതി ആരോപണങ്ങളിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.
🔹എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ രേഖകളും, പരാതിയിൽ ഉന്നയിച്ച കാര്യങ്ങളും പരിശോധിച്ചാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്ന നിലപാടിലേക്ക് കോടതി എത്തിയിരിക്കുന്നത്.
🔹ഈ ഉത്തരവ് പിണറായി വിജയൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയെന്നതിന് തുല്യമല്ല. ആരോപണങ്ങളിൽ നിയമാനുസൃതമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരേണ്ടതുണ്ട്.
🔹പ്രതിപക്ഷ നേതൃസ്ഥാനം കേവലം ഒരു പദവിയല്ല. അതിന് ജനാധിപത്യപരമായ ഉത്തരവാദിത്വവും, മാന്യതയുമുണ്ട്.
🔹സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ ശബ്ദമാകേണ്ട വ്യക്തിക്കെതിരെ തന്നെ അന്വേഷണം ആവശ്യമായ സാഹചര്യം നിലനിൽക്കുമ്പോൾ, ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.
🔹നിയമത്തിന് മുന്നിൽ എല്ലാവരും ഒരുപോലെയാണ്.
🔹അധികാരത്തിലിരുന്നവർക്കും അധികാരത്തിൽ നിന്ന് പുറത്തായവർക്കും ഒരേ നിയമം ബാധകമാകണം.
🔹ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടുകയല്ല, സുതാര്യമായ അന്വേഷണത്തെ നേരിടുകയാണ് വേണ്ടത്.
‼️പിണറായി വിജയൻ രാജിവെക്കാൻ തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങളുമായി ബിജെപി മുന്നോട്ടുപോകും.
🔹ജനാധിപത്യത്തിന്റെ മാന്യതയും, പൊതുജീവിതത്തിലെ ഉത്തരവാദിത്വവും ഉയർത്തിപ്പിടിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണ്.
അഡ്വ ഷോൺ ജോർജ്
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ
#EnthKitty
#RandallaOnnanu
#APAKADAMPolitics