വിദ്യാർത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ പേരിൽ JNU പുറത്താക്കിയ മുൻ പ്രൊഫസറായ ബിമോൽ അക്കോയിജാമാണ് കോൺഗ്രസ് എംപി സ്ത്രീ സുരക്ഷയെക്കുറിച്ച് നാടുമുഴുവൻ നടന്ന് വാചാലരാകുന്ന കോൺഗ്രസ് പാർട്ടിയുടെ യഥാർത്ഥ മുഖം വ്യക്തമാക്കുന്നതാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ ഉയരുന്ന ഗുരുതരമായ ആരോപണങ്ങൾ.
ലൈംഗിക ആരോപണം നേരിടുന്നവരെയും വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയവരെയും പാർട്ടിക്കുള്ളിൽ ഉയർന്ന സ്ഥാനങ്ങൾ നൽകുന്നവരാണ് മറ്റുള്ളവരെ സ്ത്രീ ശാക്തീകരണം പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്;
എന്തൊരു വിരോധാഭാസമാണിത്!
ഇത്തരം നേതാക്കളെ ഒപ്പം നിർത്തിക്കൊണ്ടാണോ രാഹുൽ ഗാന്ധി നാടിനെ സ്ത്രീ സുരക്ഷയുടെ പാഠങ്ങൾ പഠിപ്പിക്കുന്നത്?
വേദികളിൽ കയറി 'Smash the patriarchy' എന്നൊക്കെ നിങ്ങൾ നടത്തുന്ന പ്രസംഗങ്ങൾ വെറും വിലകുറഞ്ഞ രാഷ്ട്രീയ നാടകങ്ങൾ മാത്രമാണെന്ന് ജനങ്ങൾക്ക് ഇതിനോടകം മനസ്സിലായിക്കഴിഞ്ഞു.
പുറത്ത് വലിയ ആശയങ്ങൾ സംസാരിക്കുകയും ഉള്ളിൽ ഇത്തരം വ്യക്തികളെ സംരക്ഷിക്കുകയും ചെയ്യുന്ന കോൺഗ്രസിന്റെ ഈ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.
#APAKADAMPolitics