‼️വി ഡി സതീശനും ഗവൺമെന്റും തുടക്കം മുതൽ പിഎസ്‌സി ക്രമക്കേട് മറച്ചുവയ്ക്കാൻ ശ്രമിക്കുകയാണ്.
🔹കാലാകാലങ്ങളായി പിഎസസിയിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നു. പക്ഷെ മാറിമാറി ഭരിച്ച എൽഡിഎഫ് യുഡിഎഫ് സർക്കാരുകൾ അതെല്ലാം മറച്ചുവയ്ക്കാനാണ് ശ്രമിച്ചത്.
🔹ബിജെപി നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് നൽകിയ പരാതി രാഷ്ട്രപതിക്ക് കൈമാറിയതിന് ശേഷമാണ് പിഎസ്‌സി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ പോലും ഗവൺമെന്റ് തയ്യാറായത്.
🔹നിയമസഭയിൽ പിഎസ്‌സി ക്രമക്കേട് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി കൊടുത്ത അടിയന്തര പ്രമേയത്തിന് അവതരണാനുമതി ലഭിച്ചില്ല. ഏറ്റവും പ്രധാനപ്പെട്ട വിഷയം ചർച്ച ചെയ്യാൻ പോലും രണ്ട് മുന്നണികളും തയ്യാറായില്ല.
🔹അതുകൊണ്ടാണ് ബിജെപി വീണ്ടും ഗവർണറെ കണ്ടത്. പിഎസ്‌സി ക്രമക്കേടുകളിലും റാങ്ക് ഹോൾഡേഴ്സിനെ നിയമിക്കുന്ന കാര്യത്തിലും ഗവർണറുടെ അടിയന്തര ശ്രദ്ധ വേണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്.
❓കേരളത്തിന് എന്ത് കിട്ടി?
🔹അപകട രാഷ്ട്രീയം...
ശ്രീ ബി ബി ഗോപകുമാർ, MLA
ബിജെപി നിയമസഭാകക്ഷി നേതാവ്
#EnthKitty
#RandallaOnnanu
#APAKADAMPolitics