അർഹമായ ഒരു തൊഴിലിനുവേണ്ടി തെരുവിൽ നിരാഹാരം കിടന്നും, മുട്ടിലിഴഞ്ഞും, മണ്ണു തിന്നും, ഒടുവിൽ ഗതികെട്ട് തല മുണ്ഡനം ചെയ്തുപോലും സമരം ചെയ്യേണ്ടി വന്ന നിസ്സഹായരായ ഒരു തലമുറയുടെ കണ്ണീരാണ് ഇന്ന് കേരളം കാണുന്നത്.
ഉറക്കമൊഴിച്ച് പഠിച്ച് PSC റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചിട്ടും, തൊഴിൽ ലഭിക്കാത്ത യുവതയുടെ വിലാപങ്ങൾക്ക് മുന്നിൽ അധികാരികൾ മനഃപൂർവ്വം കണ്ണടയ്ക്കുകയാണ്.
ഭരണ-പ്രതിപക്ഷ ഭേദമന്യേ ഇടത്-വലത് മുന്നണികൾ ഒരേപോലെ ഈ ചെറുപ്പക്കാരെ അവഗണിക്കുകയും വഞ്ചിക്കുകയും ചെയ്യുകയാണ്.
#RandallaOnnanu
#APAKADAMPolitics