LDF–UDF രണ്ടല്ല, ഒന്നാണ്…
SIR വിഷയത്തിലെ ഇരട്ടത്താപ്പിനും, അഴിമതിക്കും, യുവജന വഞ്ചനയ്ക്കും, രാഷ്ട്രീയ അരാജകത്വത്തിനുമെതിരെ കേരളം ഉയർത്തുന്ന ജനകീയ പ്രതിഷേധത്തിന്റെ ശക്തമായ ശബ്ദമായി ആലപ്പുഴയിലെ ജനാധിപത്യ സംരക്ഷണ പദയാത്ര.
മറ്റ് ജില്ലകളിലെ പതിനായിരക്കണക്കിന് പ്രവർത്തകർ അണിനിരന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ, ആലപ്പുഴയിലും ആവേശകരമായ ജനപങ്കാളിത്തമാണ് പദയാത്രയ്ക്ക് ലഭിച്ചത്.
മുൻ ത്രിപുര മുഖ്യമന്ത്രിയും ദേശീയ ജനറൽ സെക്രട്ടറിയുമായ ശ്രീ ബിപ്ലബ് കുമാർ ദേബ്, ദേശീയ നിർവഹകസമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശ്രീമതി ശോഭ സുരേന്ദ്രൻ, ശ്രീ എം ടി രമേശ്, അഡ്വ എസ് സുരേഷ്, ശ്രീ അനൂപ് ആന്റണി, ആലപ്പുഴ നോർത്ത് ജില്ലാ അധ്യക്ഷൻ അഡ്വ പി കെ ബിനോയ്, ആലപ്പുഴ സൗത്ത് ജില്ലാ അധ്യക്ഷൻ ശ്രീ സന്ദീപ് വാചസ്പതി, എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാന–ജില്ലാ നേതാക്കൾ നയിക്കുന്ന പദയാത്രയിൽ പതിനായിരക്കണക്കിന് പ്രവർത്തകരും, സാധാരണക്കാരായ ജനങ്ങളും അണിനിരന്നു.
അരാജകത്വത്തിനെതിരെ, അഴിമതിക്കെതിരെ,
യുവജന വഞ്ചനയ്ക്കെതിരെ,
ജനാധിപത്യ സംരക്ഷണത്തിനായി
ആലപ്പുഴയിൽ മുഴങ്ങിയത് ജനാധിപത്യത്തിന്റെ ശബ്ദമാണ്.
ജനാധിപത്യം സംരക്ഷിക്കപ്പെടണം,
അരാജകത്വം അവസാനിക്കണം...
#APAKADAMPolitics
#SaveDemocracyRemoveAnarchy