വികസിത കേരളം

എല്ലാവർക്കുമൊപ്പം എല്ലാവർക്കും വേണ്ടി

നമ്മുടെ കേരളത്തെ ഒരു വികസിത കേരളമാക്കുവാൻ ഭാരതീയ ജനതാ പാർട്ടി പ്രതിജ്ഞാബദ്ധമാണ്. പാർശ്വവത്കരിക്കപ്പെട്ടവരില്ലാത്ത, യാതൊരുവിധ വിവേചനങ്ങൾക്കും ഇടം നൽകാത്ത, വികസനത്തിൻറെ ഗുണഫലങ്ങൾ എല്ലാവരിലേക്കും ഒരുപോലെ എത്തുന്ന ഒരു വികസിത കേരളം കെട്ടിപ്പടുക്കുന്നതിനായാണ് ഭാരതീയ ജനതാ പാർട്ടിയുടെ പ്രവർത്തനം. എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ സമഗ്ര വികസനമാണ് പാർട്ടി ലക്ഷ്യം വയ്‌ക്കുന്നത്‌. കാലങ്ങളായുള്ള ഇടത്-വലത് ഭരണത്തിലൂടെ കടക്കെണിയിലായ കേരളത്തെ ഭാരത്തിനോടൊപ്പം വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരുന്നതിന് പ്രീണനവും, പ്രാദേശികവാദവുമില്ലാത്ത; ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ കാര്യപ്രാപ്തിയും, ദീർഘവീക്ഷണമുള്ള ഒരു ഭരണസംവിധാനത്തിന് മാത്രമേ സാധിക്കുകയുള്ളു.

Facebook post image
സ്വന്തം ചിഹ്നത്തിൽ ഏറ്റവുമധികം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്ന പാർട്ടി...

സ്വന്തം ചിഹ്നത്തിൽ ഏറ്റവുമധികം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്ന പാർട്ടി ബിജെപിയാണ്. കേരളത്തിൽ 19,500 സീറ്റിൽ ബിജെപി സ്ഥാനാർത്ഥികൾ താമര ചിഹ്നത്തിൽ മത്സരിക്കുന്നു. ഘടക കക്ഷികളും ബിജെപി പിന്തുണയ്ക്കുന്ന സ്വതന്ത്രരുമടക്കം...

Facebook post image
മറാത്തത് ഇനി മാറും... ഓച്ചിറയില്‍ മാറ്റത്തിനായുള്ള ഇടപെടലുമായി...

മറാത്തത് ഇനി മാറും... ഓച്ചിറയില്‍ മാറ്റത്തിനായുള്ള ഇടപെടലുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ രാജീവ് ചന്ദ്രശേഖര്‍. ദേശീയ പാതാ നിര്‍മ്മാണത്തോടെ രണ്ട് ഭാഗങ്ങളായി മാറിയ, ഓച്ചിറ ക്ഷേത്രപരിസരവും...