എന്റെ വികസിത പഞ്ചായത്ത് 

ജനാധിപത്യഭരണസംവിധാനത്തിന്റെ ഏറ്റവും വലിയ സൗന്ദര്യമാണ് അധികാരവികേന്ദ്രീകരണം. സാധാരണക്കാരായ ജനങ്ങൾക്ക് ജനാധിപത്യത്തിന്റെ ഗുണഫലങ്ങൾ എന്നും ലഭിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലൂടെയാണ്. എന്നാൽ കെടുകാര്യസ്ഥതയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ് കേരളത്തിലെ ഓരോ തദ്ദേശ സ്വയംഭരണ സംവിധാനവും. ഈ അവസ്ഥ മാറ്റി, പൊതുജനക്ഷേമം സമൂഹത്തിന്റെ താഴെത്തട്ടുവരെ എത്തിച്ച്, ഓരോ പഞ്ചായത്തും വികസിത പഞ്ചായത്താക്കി മാറ്റുന്നതിന് ഭാരതീയ ജനതാ പാർട്ടി ഒരുങ്ങിക്കഴിഞ്ഞു. ഒരു കാലത്ത് കേരളത്തിന്റെ നട്ടെല്ലായിരുന്ന ഗ്രാമീണ കാർഷികമേഖലയും, അഭിമാനമായിരുന്ന പട്ടണങ്ങളും ഇന്ന് വികസനമുരടിപ്പിനാൽ വീർപ്പുമുട്ടുകയാണ്. ഈ അവസ്ഥ പരിഹരിച്ച് കേരളത്തിന്റെ ഗ്രാമീണ-നഗര മേഖലകളിലെ അടിസ്ഥാനവികസനമുൾപ്പടെ സമഗ്ര വികസനത്തിനായി ‘എന്റെ പഞ്ചായത്ത് വികസിത പഞ്ചായത്ത്’ എന്ന ലക്ഷ്യവുമായി ഭാരതീയ ജനതാ പാർട്ടി കേരളാഘടകം വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്.