നന്ദി മോദി

അഴിമതിയിലും ദുർഭരണത്തിലും രാജ്യം മനംമടുത്തപ്പോൾ ഓരോ ഭാരതീയന്റെയും ആശയും പ്രതീക്ഷയുമായാണ് ശ്രീ നരേന്ദ്ര മോദി ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത്. പിന്നീടങ്ങോട്ടുള്ള ഒരു ദശാബ്ദക്കാലം സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങൾക്കും ക്ഷേമപദ്ധതികൾക്കും രാജ്യം സാക്ഷ്യം വഹിച്ചു. നമ്മുടെ കേരളജനതയും ഇതിന്റെ സാക്ഷികളാണ്. ഒന്നര പതിറ്റാണ്ട് മുടങ്ങി കിടന്ന ഗെയിൽ വാതക പൈപ്പ്‌ലൈൻ പദ്ധതിയും, നാല് പതിറ്റാണ്ടുകളായിട്ടും നടക്കാതിരുന്ന കൊല്ലം ആലപ്പുഴ ബൈപാസ് റോഡുകളും കേരളത്തിന്റെ മണ്ണിൽ യാഥാർഥ്യമാക്കിയത് ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റെ നിശ്ചയദാർഢ്യമാണ്. ഒന്നരലക്ഷത്തിലധികം വീടുകൾ ആവാസ് യോജന പദ്ധതിയിലൂടെയും രണ്ടരലക്ഷത്തിലധികം ശൗചാലയങ്ങൾ സ്വച്ഛ് ഭാരത് പദ്ധതിയിലൂടെയും കേരളത്തിൽ നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. കേരളചരിത്രത്തിലെ ഏറ്റവും വലിയ ദേശീയപാത വികസനമാണ് കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി നടക്കുന്നത്. യാതൊരു രാഷ്ട്രീയ വേർതിരുവുമില്ലാതെ വൻവികസനപ്രവർത്തനങ്ങളാണ് നരേന്ദ്ര മോദി സർക്കാർ കേരളത്തിൽ നടപ്പിലാക്കികൊണ്ടിരിക്കുന്നത്.

Facebook post image
നന്ദി മോദി! വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഇന്റഗ്രേറ്റഡ്...

നന്ദി മോദി! വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് (ICP) പദവി അനുവദിച്ച് മോദി സർക്കാർ. തുറമുഖം പ്രവർത്തനമാരംഭിച്ച് ആദ്യ വാർഷികം പൂർത്തിയാക്കാൻ വെറും രണ്ടാഴ്ച...